ഭര്‍ത്താവ് ഒപ്പമില്ലാതെ ഹണിമൂണിന് പോയ സ്‌ത്രീ!

Web Desk |  
Published : Jul 13, 2016, 10:16 PM ISTUpdated : Oct 04, 2018, 07:16 PM IST
ഭര്‍ത്താവ് ഒപ്പമില്ലാതെ ഹണിമൂണിന് പോയ സ്‌ത്രീ!

Synopsis

രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ഒരു മാസം മുമ്പാണ് ഹുമ മൊബിനും അര്‍സാലന്‍ സെവര്‍ ബട്ടും വിവാഹിതരായത്. അങ്ങനെ അവര്‍ ഗ്രീസിലേക്ക് ഹണിമൂണിന് പോകാന്‍ തീരുമാനിച്ചു. പക്ഷെ ഒരു പ്രശ്‌നമുണ്ടായി. പക്ഷെ നിശ്ചിത സമയത്തിനുള്ളില്‍ അര്‍സാലന്‍ സെവര്‍ ബട്ടിന് വിസ നല്‍കാന്‍ ഗ്രീസ് എംബസി തയ്യാറായില്ല. അങ്ങനെ അദ്ദേഹത്തിന്റെ യാത്ര മുടങ്ങി. ഇതേത്തുടര്‍ന്ന് ഹുമ മൊബിന്‍ യാത്ര റദ്ദാക്കാന്‍ ആദ്യം തീരുമാനിച്ചു. പക്ഷെ യാത്രാ ടിക്കറ്റിനും ഹോട്ടലിനുമൊക്കെ മുന്‍കൂറായി പണം മുടക്കിയിരുന്നു. യാത്ര റദ്ദാക്കിയാല്‍ ഈ പണമൊന്നും തിരികെ ലഭിക്കത്തതുമില്ല. ഇതേത്തുടര്‍ന്ന് ഹുമ മൊബിന്‍ ഭര്‍ത്താവ് ഒപ്പം ഇല്ലാതെ ഗ്രീസിലേക്ക് പോയി. ഗ്രീസിലെ മനോഹരമായ ബീച്ചുകളും മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ച ഹുമ മൊബിന്‍ അടിപൊളി ചിത്രങ്ങളും എടുത്തു. എന്നാല്‍ എല്ലാ ചിത്രത്തിനുമുള്ള പ്രത്യേകത, ഗ്രീസിലേക്ക് വന്നിട്ടില്ലാത്ത ഭര്‍ത്താവ് അര്‍സാലന്‍ സെവര്‍ ബട്ട് ഒപ്പമുണ്ടെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് സെല്‍ഫികള്‍ എടുത്തത്. അതായത് ബട്ടിനുള്ള സ്ഥലം അനുവദിച്ചുകൊണ്ടും, ബട്ട് ഒപ്പം ഇല്ലാത്തതിന്റെ വിഷമം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ടുമാണ് ഹുമ മൊഹിന്റെ ചിത്രങ്ങളെല്ലാം. കൂടാതെ ബട്ടിന്റെ തോളില്‍ പിടിച്ച് പോസ് ചെയ്യുന്ന തരത്തിലാണ് മൊഹിന്‍ ക്യാമറയ്‌ക്ക് മുന്നില്‍ നിന്നിട്ടുള്ളത്. രസകരമായ ഈ ചിത്രങ്ങള്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ