ഇന്ത്യന്‍ സ്‌ത്രീകള്‍ സുരക്ഷയ്‌ക്കായി ചെയ്യുന്ന കാര്യങ്ങള്‍

Web Desk |  
Published : Mar 08, 2017, 01:41 PM ISTUpdated : Oct 05, 2018, 02:52 AM IST
ഇന്ത്യന്‍ സ്‌ത്രീകള്‍ സുരക്ഷയ്‌ക്കായി ചെയ്യുന്ന കാര്യങ്ങള്‍

Synopsis

ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ലോക വനിതാദിനമായ ഇന്ന് സ്‌ത്രീസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതല്ലാതെ കുറയുന്നില്ല. ഇവിടെയിതാ, ഇന്ത്യന്‍ സ്‌ത്രീകള്‍, പൊതുവെ സുരക്ഷയ്‌ക്കായി ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

പുറത്തേക്കുപോകുമ്പോള്‍ വീടിന്റെയോ മറ്റോ താക്കോല്‍ക്കൂട്ടം കൈയില്‍ കരുതുന്ന സ്‌ത്രീകളുണ്ട്. ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാല്‍ ഈ താക്കോല്‍ക്കൂട്ടം ഉപയോഗിച്ച് പ്രതിരോധിക്കും.

നിരത്തിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കില്‍, ആരെയെങ്കിലും ഫോണ്‍ വിളിക്കുന്നതായി നടിക്കുകയോ, പിന്തുടരുന്നയാള്‍ പോകാന്‍ വേണ്ടി നടത്തം പതുക്കയാക്കുകയോ ചെയ്യുക.

അതിക്രമം ഉണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക. ഇതിനായി അല്‍പ്പം ചുറ്റിക്കറങ്ങി പോകാനും തയ്യാറാകുക.

പുരുഷന്‍മാര്‍ ഇങ്ങോട്ടുകയറി ഇടപെടാതിരിക്കാന്‍ യാത്രയിലും മറ്റും അവരുമായുള്ള ഐ കോണ്ടാക്‌ട് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

എന്തെങ്കിലും ആവശ്യത്തിനായി ഒറ്റയ്‌ക്ക് പുറത്തേക്ക് പോകേണ്ട സാഹചര്യമുണ്ടാകുമ്പോള്‍, വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിക്കുക. പോകുന്ന സ്ഥലത്തെക്കുറിച്ചും, സമയത്തെക്കുറിച്ചുമുള്ള വിവരം ഇത്തരത്തില്‍ കൈമാറും.

ഫേസ്ബുക്ക് മെസേജ് ഓപ്പണ്‍ ചെയ്‌താല്‍, റെഡ് എന്ന് രേഖപ്പെടുത്തുകയും, അതുവഴി കൂടുതല്‍ സംഭാഷണങ്ങള്‍ ഒഴിവാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

ഇന്ത്യയില്‍ സുരക്ഷയ്‌ക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടിവരികയാണ്.

പുരുഷന്‍മാര്‍ മാത്രമുള്ള ബസില്‍ സ്‌ത്രീ കയറില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ
കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്