ഹൃദ്രോഗവും ആസ്‌ത്മയും പമ്പ കടക്കും- ഗോമുഖാസനം അഭ്യസിക്കാം

By Web DeskFirst Published Aug 24, 2017, 3:57 PM IST
Highlights

മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കാണ് യോഗയ്‌ക്ക് ഉള്ളത്.  വിവിധ യോഗ മുറകള്‍ ദൈനംദിനമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമേകുമെന്ന് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന പ്രതിവാര യോഗാഭ്യാസ പരിശീലന പരിപാടിയായ യോഗാരോഗ്യം ആദ്യ ഭാഗത്തില്‍ ഗോമുഖാസനം എന്ന യോഗമുറയാണ് വായനക്കാര്‍ക്കായി പങ്കുവെയ്‌ക്കുന്നത്. ഈ യോഗമുറ സ്ഥിരമായി അഭ്യസിക്കുന്നതുവഴി ഹൃദ്രോഗം, ആസ്ത്മ,ബ്രോങ്കയ്റ്റിസ്, രക്തകുഴൽ സംബന്ധിയായ രോഗങ്ങൾ, എന്നിവയ്ക്കെല്ലാം ആശ്വാസം ലഭിക്കും.

ഗോമുഖാസനം
~~~~~~~~~~~

ശാന്തമായ മനസ്സോടെ സാവധാനത്തിൽ ചെയ്യേണ്ട ഒരു ആസനമാണ് ഗോമുഖാസനം.

കാലുകൾ ചേർത്തുവെച്ച് കൈകൾ ഇരുവശങ്ങളിൽ വെച്ച്  നിവർന്നിരിക്കുക . "സ്ഥിതി" എന്ന് പറയുന്ന ഈ പൊസിഷനിൽ ഇരുന്നുകൊണ്ടാണ് ഗോമുഖാസനം ആരംഭിക്കുന്നത്.

ഇനി വലതുകാൽ പതുക്കെ മടക്കി ഇടതുഭാഗത്തേക്കും ഇടതുകാൽ വലതുഭാഗത്തേക്കുമായി കാലുകൾ പരസ്പരം ക്രോസ്ചെയ്ത് ഇരിക്കുക. കാൽമുട്ടുകൾ വശങ്ങളിലേക്ക് തിരിഞ്ഞുപോകാതെ മുഖത്തിന് നേരെ വരുന്ന  വിധത്തിൽ വേണം ഇരിക്കാൻ. അതിനുശേഷം കൈകൾ പുറകിലേക്ക് കൊണ്ടുവന്ന് ഇരുകൈകളും തമ്മിൽ കോർത്ത്പിടിക്കുക.

ഈ പൊസിഷനിൽ നിവർന്നിരുന്ന 10 മുതൽ 25 തവണ വരെ ദീർഘമായി ശ്വാസോച്ച്വസം ചെയ്യാം. അതിനു ശേഷം ആദ്യം കൈകളും പിന്നീട് കാലുകളും സ്വതന്ത്രമാക്കി ആദ്യ പൊസിഷനായ 'സ്ഥിതി' യിലേക്ക് തിരിച്ചു വരിക. പിന്നീട് ശരീരത്തിന്റെ മറുഭാഗത്തേക്കും ഈ ആസനം ആവർത്തിക്കേണ്ടതാണ്.

കൈകാലുകൾക്കും, പുറം, നെഞ്ച്, തോളുകൾ എന്നിവയ്ക്കുമാണ് ഈ ആസനം ഏറ്റവുമധികം effect ചെയ്യുന്നത്.

ഇരുവശങ്ങളിലേക്കും ആസനം ചെയ്തുകഴിഞ്ഞാൽ 'സ്ഥിതി' യിലേക്ക് തിരികെവന്ന് ശരീരം വിശ്രമാവസ്ഥയിൽ എത്തിച്ചിട്ടുവേണം ഗോമുഖാസനം അവസാനിപ്പിക്കാൻ.

നേട്ടം

ഹൃദ്രോഗം, ആസ്ത്മ, ബ്രോങ്കയ്റ്റിസ്,  രക്തകുഴൽ സംബന്ധിയായ രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഈ ആസനം  സ്ഥിരമായി ശീലിക്കുന്നത് ഉത്തമമാണ്.

click me!