മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ താഡാസനം അഭ്യസിക്കാം

By Web DeskFirst Published Oct 5, 2017, 3:42 PM IST
Highlights

മാനസിക പിരിമുറുക്കം കുറയ്‌ക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായകരമായ യോഗമുറയാണ് താഡാസനം. നിന്നുകൊണ്ട് അഭ്യസിക്കാവുന്ന താഡാസനം സ്ഥിരമായി അഭ്യസിച്ചാല്‍ നടുവേദന, കാൽമുട്ട് വേദന എന്നിവയ്‌ക്കും അശ്വാസം ലഭിക്കും...

താഡാസനം

നിന്ന് കൊണ്ട് ചെയ്യുന്ന ആസനമാണ് താഡാസനം

കാലുകൾ അടുപ്പിച്ചു, കൈകൾ  ശരീരത്തിന്റെ ഇരു വശങ്ങളിലായി ചേർത്ത് വെച്ച്, തല നേരെയാക്കി, നട്ടെല്ല് വളയ്ക്കാതെ നിവർന്ന്  നിൽക്കുക. ദൃഷ്ടി ഒരു ബിന്ദുവിൽ തന്നെ  ഉറപ്പിച്ചു മനസ്സിനെ ഏകാഗ്രമാക്കുക.

ശ്വാസം ഉള്ളിലേക്ക് വലിച്ചു കൈകൾ മുകളിലേക്ക് ഉയർത്തുക. സാവധാനത്തിൽ ഉപ്പൂറ്റികളും പരമാവധി ഉയർത്തുക.

ഈ നിലയിൽ നിന്നുകൊണ്ട് 10 മുതൽ 25 തവണ വരെ ദീർഘമായി ശ്വാസോച്ഛാസം ചെയ്യാം.

മനസ്സ് ഏകാഗ്രമാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും  താഡാസനം പരിശീലിക്കുന്നത് ഉത്തമമാണ് .

നടുവേദന, കാൽമുട്ട് വേദന എന്നിവ കുറയ്ക്കുന്നതിനും ഈ ആസനം വളരെ നല്ലതാണ്.

ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് ഉപ്പൂറ്റികളും കൈകളും താഴ്ത്തുക. കൈകാലുകൾക്ക് ബലം കൊടുക്കാതെ സ്വതന്ത്രമാക്കി ശ്വസനം ക്രമപ്പെടുത്തിയിട്ട് വേണം ആസനം അവസാനിപ്പിക്കാൻ.

click me!