നാവില്‍ നിറം മാറ്റം കാണുന്നോ; എങ്കില്‍ ശ്രദ്ധിക്കണം

By Web DeskFirst Published Mar 5, 2017, 5:19 AM IST
Highlights

ശരീരത്തില്‍ ഏറ്റവും ശക്തിയുള്ള പേശി എന്നു വിളിക്കപ്പെടുന്ന നാവ് നിരവധി പേശികള്‍ ചേര്‍ന്നു രൂപപ്പെട്ടതാണ്. പൂര്‍ണ്ണ ആരോഗ്യമുള്ള ഒരാളുടെ നാവിന് പിങ്ക് നിറമായിരിക്കും.  മാത്രമല്ല നാവില്‍ പാപ്പില്ല എന്ന ചെറിയ മുകിളങ്ങളും ഉണ്ടാകും. നാവ് വൃത്തിയായി സൂക്ഷിച്ചിലെങ്കില്‍ പല രോഗങ്ങളും കടന്നുകൂടും എന്നു പറയുന്നു. നാവിലെ ഈ മാറ്റങ്ങള്‍ ചില ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാം എന്നും പറയുന്നു.  

നാവിന് ഇരുണ്ട ബ്രൗണ്‍ നിറമോ. കറുപ്പോ ആയാല്‍ സൂക്ഷിക്കുക. ഇതു ഭക്ഷണം, ജീവിതശൈലി, മരുന്നുകള്‍ എന്നിവ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. രണ്ടു നേരം പല്ലു തേയ്ക്കുകയും നാവു വൃത്തിയാക്കുകയും ചെയ്താല്‍ ഒരു പരിതിവരെ ഇതു പരിഹരിക്കാന്‍ സാധിക്കും.

നാവില്‍ വെള്ളനിറത്തില്‍ വഴുവഴുപ്പുള്ളതായി കണ്ടാല്‍ ഇത് അണുബാധയുടെ ലക്ഷണമാകാം. ഈ സാഹചര്യങ്ങളില്‍ ഡോക്ടറെ കാണുന്നതാണു നല്ലത്. നാവില്‍ ഉണ്ടാകുന്ന ചുളിവകള്‍ പലപ്പോഴും വാര്‍ദ്ധക്യത്തിലേയ്ക്കു കടക്കുന്നതിന്റെ ലക്ഷണമാണ്. ചെറുപ്പക്കാരിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത് എങ്കില്‍ സൂക്ഷിക്കണം. 

വിളറിയ മിനിസമുള്ള നാവ് ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന അനീമിയയുടേയോ വിറ്റാമിന്‍ ബിയുടേയോ കുറവുമൂലം ഉണ്ടാകുന്നതാകാം. നാവില്‍ ക്ഷതമേറ്റതു പോലെയുള്ള പാടുകള്‍ വിറ്റമിന്‍ ബിയുടെ കുറവാണ് എന്നും പറയുന്നു.

click me!