''കോണ്ടം യൂസ് ഈസ് സെക്സി”; മെക്സിക്കോയിലെ മെട്രോ സ്റ്റേഷനുകളിൽ ഒരു ലക്ഷം കോണ്ടം വിതരണം ചെയ്തു

By Web TeamFirst Published Feb 23, 2020, 5:34 PM IST
Highlights

ഫെബ്രുവരി 13 നായിരുന്നു അന്താരാഷ്ട്ര കോണ്ടം ദിനം. ''കോണ്ടം യൂസ് ഈസ് സെക്സി” എന്ന ടാഗ്‌ലൈൻ ഉപയോഗിച്ച് എയ്ഡ്സ് ഹെൽത്ത് ഫൗണ്ടേഷൻ (എഎച്ച്എഫ്) സംഘടനയിൽ നിന്നുള്ള പ്രവർത്തകർ അടുത്തിടെ ക്യാമ്പയ്‌ൻ നടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ മെക്സിക്കോയിലെ മെട്രോ സ്റ്റേഷനുകളിൽ ഒരു ലക്ഷം കോണ്ടമാണ് വിതരണം ചെയ്തതു. എച്ച് ഐ വി അണുബാധകൾ, അനാവശ്യ ഗര്‍ഭധാരണം എന്നിവ തടയുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി 24 മെട്രോ സ്റ്റേഷനുകളിലായി നിരവധി സന്നദ്ധ സേവകരാണ് കോണ്ടം വിതരണം ചെയ്തത്.

ഫെബ്രുവരി 13 നായിരുന്നു അന്താരാഷ്ട്ര കോണ്ടം ദിനം. ''കോണ്ടം യൂസ് ഈസ് സെക്സി” എന്ന ടാഗ്‌ലൈൻ ഉപയോഗിച്ച് എയ്ഡ്സ് ഹെൽത്ത് ഫൗണ്ടേഷൻ (എഎച്ച്എഫ്) സംഘടനയിൽ നിന്നുള്ള പ്രവർത്തകർ ക്യാമ്പയ്‌ൻ നടത്തുകയായിരുന്നു. നിർഭാഗ്യവശാൽ, എല്ലാ വർഷവും ആളുകൾക്ക് വിവിധ രോഗങ്ങൾ ബാധിക്കപ്പെടുന്നു, ”എഎച്ച്എഫിലെ എയ്ഡ്സ് റാപ്പിഡ് ടെസ്റ്റിംഗ് ഏരിയ മേധാവി മിറിയം റൂയിസ് പറഞ്ഞു.

മെക്സിക്കൻ ദമ്പതികളിൽ 15% മാത്രമാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന് എഎച്ച്എഫ് അഭിപ്രായപ്പെടുന്നു.  മെക്സിക്കയിലെ ചിലർക്ക് ഇപ്പോഴും കോണ്ടം ഉപയോ​ഗിക്കാൻ വളരെ പേടിയാണെന്നും അതിനെ കുറിച്ച് ഒരു ധാരണയില്ലെന്ന്  മിറിയം റൂയിസ് പറയുന്നു.

ഏകദേശം 9 ദശലക്ഷം ആളുകൾ താമസിക്കുന്ന മെക്സിക്കോ സിറ്റിയിലെ നിരവധി താമസക്കാരുമായി ഈ ക്യാമ്പയ്ൻ പ്രതിധ്വനിച്ചു. ''ഞാൻ കോണ്ടം ഉപയോഗിക്കാറുണ്ട്, പക്ഷേ മെക്സിക്കോയിൽ ചില പുരുഷന്മാർ കോണ്ടം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം-” 23 കാരിയായ മാനുവേല സെപെഡ പറഞ്ഞു. 

2017 നും 2018 നും ഇടയിൽ പ്രതിദിനം 33 ൽ നിന്ന് ദിവസേന എച്ച്ഐവി അണുബാധ ബാധിക്കുന്നവർ 44 ആയി ഉയർന്നുവെന്ന് മെക്സിക്കോയുടെ നാഷണൽ സെന്റർ ഫോർ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ എച്ച്ഐവി ആന്റ് എയ്ഡ്സ് റിപ്പോർട്ട് ചെയ്യുന്നു. 


 

click me!