ഷവറിന് കീഴിലെ കുളി; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Jul 17, 2019, 3:41 PM IST
Highlights

ഷവറിന് കീഴിൽ നില്‍ക്കുമ്പോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പ് ഉപയോ​ഗിച്ചാൽ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും.

ഷവറിന് കീഴിൽ നിന്ന് കുളിക്കുന്നത് പൊതുവെ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. ‌ പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുണ്ടാകാമെന്നാണ് സ്കൂൾ ഓഫ് മെഡിസിനിലെ ഡെർമറ്റോളജിസ്റ്റായ ഡോ. ഷാരി മാർച്ച്‌ബെയ്ൻ പറയുന്നത്. ഷവറിന് കീഴിൽ നിന്ന് കുളിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. ഷാരി പറയുന്നു.

ഒന്ന്...

 ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാകുമെന്നാണ് ഡോ. ഷാരി മാർച്ച്‌ബെയ്ൻ പറയുന്നത്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ചർമ്മം കൂടുതൽ വരണ്ട് പോകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ഷാരി പറയുന്നു. 

രണ്ട്...

ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അഞ്ച് മിനിറ്റിൽ കൂടുതൽ നേരം ഷവറിന് കീഴിൽ നിൽക്കരുത്.  

മൂന്ന്...

 ഷവറിന് കീഴെ നില്‍ക്കുമ്പോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പ് ഉപയോ​ഗിച്ചാൽ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും. കുളിക്കുമ്പോൾ വീര്യം കൂടിയ സോപ്പുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. അത് ചർമ്മത്തിനെ കൂടുതൽ വരണ്ടതാക്കുകയും മറ്റ് ചർമ്മപ്രശ്നങ്ങൾക്കും കാരണമാകാമെന്നാണ് ഡോ. ഷാരി പറയുന്നത്. 

click me!