തലമുടി വളരാന്‍ പരീക്ഷിക്കാം ഈ ഹെയർ പാക്കുകള്‍

Published : Oct 20, 2025, 03:50 PM IST
hair fall

Synopsis

തലമുടിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന ചില ഹെയർ പാക്കുകളെ പരിചയപ്പെടാം. 

തലമുടി കൊഴിച്ചില്‍ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. അത്തരത്തില്‍ തലമുടിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന ചില ഹെയർ പാക്കുകളെ പരിചയപ്പെടാം.

1. കോഫി- മുട്ട

രണ്ട് ടീസ്പൂൺ കാപ്പി പൊടിയിലേയ്ക്ക് മുട്ട ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

2. ഉലുവ- മുട്ട

ആദ്യം ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

3. ഉള്ളി നീര്

ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് തലമുടിയിലും തലയോട്ടിയിലും പുരട്ടാം. 10 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

4. കറ്റാര്‍വാഴ - നെല്ലിക്ക

കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം.

5. പഴം- ഒലീവ് ഓയില്‍

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

PREV
Read more Articles on
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ