അമ്പരന്ന് നാട്ടുകാർ, കുളിമുറി പൊളിച്ചപ്പോള്‍ കണ്ടെത്തിയത് 60തോളം പാമ്പുകളെ

Web Desk   | Asianet News
Published : May 20, 2022, 11:24 AM ISTUpdated : May 20, 2022, 11:55 AM IST
അമ്പരന്ന് നാട്ടുകാർ, കുളിമുറി പൊളിച്ചപ്പോള്‍ കണ്ടെത്തിയത് 60തോളം പാമ്പുകളെ

Synopsis

വീടിന്റെ കുളിമുറിയിൽ നിന്ന് 60തോളം പാമ്പുകളും 75 മുട്ടകളുള്ള തോടുകളും കണ്ടെത്തി. രഞ്ജിത് സിങ് എന്നയാളുടെ വീടിന്‍റെ കുളിമുറിയിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. 

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഒരു വീട്ടിലാണ് നിറയെ പാമ്പുകളെ കണ്ടെത്തയിത്. വീടിന്റെ കുളിമുറിയിൽ നിന്ന് 60തോളം പാമ്പുകളും 75 മുട്ടകളുള്ള തോടുകളും കണ്ടെത്തി. രഞ്ജിത് സിങ് എന്നയാളുടെ വീടിൻറെ കുളിമുറിയിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. 

വളരെ കാലമായി വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു രഞ്ജിത് സിങ്. കുളിമുറിയിൽ നിന്ന് പാമ്പുകൾ ഒന്നൊന്നായി പുറത്ത് വരുന്നത് കണ്ട ഇയാൾ പാമ്പ് പിടിത്തക്കാരെ വിവരം അറിയിച്ചു. പാമ്പ് പിടിത്തക്കാർ സ്ഥലത്തെത്തി കുളിമുറി പരിശോധിച്ചപ്പോഴാണ് ഒന്നും രണ്ടും അല്ല അതിൽ കൂടുതൽ പാമ്പുകളെ കണ്ടെത്തിയത്. 

നീണ്ട പരിശ്രമത്തിനൊടുവിൽ മുഴുവൻ പാമ്പുകളെയും പിടികൂടുകയും കാട്ടിലേക്ക് തുറന്ന് വിടുകയും ചെയ്തു. ഈ വീട്ടിൽ വൻതോതിൽ മാലിന്യമുണ്ടായിരുന്നതായും കൂടാതെ ഡ്രൈനേജിങ് സംവിധാനം ശരിയായ വിധത്തിൽ അല്ലാത്തതും കൊണ്ടാണ് പാമ്പുകൾ വർധിക്കാൻ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു.

 ശുചിമുറിയ്‌ക്കുള്ളില്‍ കുടുങ്ങിയ കൂറ്റന്‍ രാജവെമ്പാല; വെെറലായി വീഡിയോ

പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ ഒരു കൂറ്റൻ രാജവെമ്പാലയുടെ വീഡിയോയാണ് വെെറലായിരിക്കുന്നത്. ഒരു വലിയ രാജവെമ്പാല ഒരാളുടെ വീട്ടിലെ കുളിമുറിയ്‌ക്കുള്ളിൽ കയറിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കുളിമുറിയ്‌ക്കുള്ളില്‍ കുടുങ്ങിയ പാമ്പ് ഭിത്തിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ ദേഹത്ത് ടോയ്‌ലെറ്റ് പേപ്പർ ചുറ്റിയിരിക്കുന്നതും വ്യക്തമാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാവാം ടോയ്‌ലറ്റ് പേപ്പർ റോൾ പാമ്പിന്റെ ശരീരത്തിൽ കുടുങ്ങിയതെന്നാണ് നിഗമനം...

Read more : ശുചിമുറിയ്‌ക്കുള്ളില്‍ കുടുങ്ങിയ കൂറ്റന്‍ രാജവെമ്പാല...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'