Sameera Reddy Weight Loss Journey: അന്ന് 92 കിലോ, ഇന്ന് 81; ഒരുവർഷത്തിനിടെ പതിനൊന്ന് കിലോ കുറച്ച് സമീറ റെഡ്ഡി

Published : Feb 12, 2022, 03:53 PM ISTUpdated : Feb 12, 2022, 03:59 PM IST
Sameera Reddy Weight Loss Journey: അന്ന് 92 കിലോ, ഇന്ന് 81; ഒരുവർഷത്തിനിടെ പതിനൊന്ന് കിലോ കുറച്ച് സമീറ റെഡ്ഡി

Synopsis

ഒരു വർഷത്തിനിടെ പതിനൊന്ന് കിലോ കുറച്ചതിനെക്കുറിച്ചാണ് സമീറ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. ഒരു വർഷം മുമ്പ് ഫിറ്റ്നസിനെ ​ഗൗരവകരമായി എടുക്കാൻ തീരുമാനിക്കുന്ന സമയത്ത് തന്റെ ഭാരം 92 കിലോ ആയിരുന്നെന്നും ഇപ്പോഴത് 81 കിലോയായെന്നും താരം പറയുന്നു.

ബോഡി പോസിറ്റിവിറ്റിയെ (Body Positivity) കുറിച്ച് നിരന്തരം സംസാരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് സമീറ റെഡ്ഡി (Sameera Reddy). സ്ത്രീകള്‍ നേരിടുന്ന ബോഡി ഷെയമിങ്ങിനെ (Body Shaming) കുറിച്ചും തന്‍റെ പോസ്റ്റുകളിലൂടെ താരം പറയാറുണ്ട്. പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ മനസ്സുതുറന്ന നടിയാണ് സമീറ. 

ഇപ്പോഴിതാ ഒരു വർഷത്തിനിടെ വണ്ണം കുറച്ചതിനെക്കുറിച്ചും ശരീരത്തിന് വന്ന മാറ്റത്തിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് സമീറ. ഒരു വർഷത്തിനിടെ പതിനൊന്ന് കിലോ കുറച്ചതിനെക്കുറിച്ചാണ് സമീറ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. ഒരു വർഷം മുമ്പ് ഫിറ്റ്നസിനെ ​ഗൗരവകരമായി എടുക്കാൻ തീരുമാനിക്കുന്ന സമയത്ത് തന്റെ ഭാരം 92 കിലോ ആയിരുന്നെന്നും ഇപ്പോഴത് 81 കിലോയായെന്നും താരം പറയുന്നു.

ഇതിനായി ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആണ് തന്നെ സഹായിച്ചതെന്നും സമീറ പറയുന്നു. രാത്രി സമയങ്ങളിൽ സ്നാക്സ് കഴിക്കുന്ന ശീലം ഇല്ലാതാക്കാൻ ഇതു സഹായിച്ചു. നെ​ഗറ്റീവ് ചിന്തകളിൽ നിന്ന് വിട്ടുനിൽക്കാൻ പരമാവധി ശ്രമിച്ചതിനൊപ്പം തന്റെ ശരീരത്തിൽ സന്തുഷ്ടയായിരിക്കാൻ തുടങ്ങി. ഏതെങ്കിലും കായിക ഇനത്തിന്റെ സഹായം തേടുന്നത് ഫിറ്റ്നസിനെ രസകരമാക്കുമെന്നും സമീറ കൂട്ടിച്ചേര്‍ത്തു. 

 

Also Read:  'ഞാന്‍ എങ്ങനെയാണോ അതെനിക്കിഷ്ടമാണ്';കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോയുമായി സമീറ റെഡ്ഡി

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'