ഇങ്ങനെയും ഒരു പഴ്സോ?; അന്തംവിട്ട് സൈബര്‍ ലോകം

Published : Jun 05, 2019, 05:04 PM IST
ഇങ്ങനെയും ഒരു പഴ്സോ?; അന്തംവിട്ട് സൈബര്‍ ലോകം

Synopsis

നാണയം ഇടാനായി രണ്ടു ചുണ്ടുകളും കൈകൊണ്ട് തുറക്കണം.

ജപ്പാനിലെ ഒരു ഡിജെ ഉണ്ടാക്കിയ കോയിന്‍ പഴ്സ് കണ്ട് അന്തം വിട്ടിരിക്കുകയാണ് സൈബര്‍ ലോകം. ഒരു കോയിന്‍ പഴ്സില്‍ എന്താണ് ഇത്ര അന്തം വിടനെന്ന് ചോദിച്ചാല്‍ ഇവിടെ അതിന്‍റെ ആകൃതിയാണ് കാരണം. മനുഷ്യന്‍റെ വായുടെ ആകൃതിയിലാണ് പഴ്സ്. നാണയം ഇടാനായി രണ്ടു ചുണ്ടുകളും കൈകൊണ്ട് തുറക്കണം. നാണയം ഇട്ടുകഴിയുമ്പോള്‍ ചുണ്ടുകള്‍ അടയ്ക്കാം. 

വളരെ വ്യത്യസ്തമായ കോയിന്‍ പഴ്‍സാണിതെന്നത് ശരിയാണ്. പക്ഷേ ആളുകള്‍ക്ക് ഈ കോയിന്‍ പഴ്സ് അത്ര ദഹിച്ചിട്ടില്ല. മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതില്‍ അധികവും. രണ്ടുമാസം കൊണ്ടാണ് കോയിന്‍ പഴ്സ് ഡിജെ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇത് വില്‍പ്പനക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

 


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ