'നിങ്ങളുടേത് കൊതിപ്പിക്കുന്ന ബന്ധം'; വിവാഹവാര്‍ഷികത്തില്‍ ശാലിനി പങ്കുവച്ച ഫോട്ടോ

Published : Apr 26, 2023, 08:04 AM IST
 'നിങ്ങളുടേത് കൊതിപ്പിക്കുന്ന ബന്ധം'; വിവാഹവാര്‍ഷികത്തില്‍ ശാലിനി പങ്കുവച്ച ഫോട്ടോ

Synopsis

വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് അജിത്തിനൊപ്പമുള്ള കിടിലനൊരു ഫോട്ടോയാണ് ശാലിനി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഏറെക്കാലം സോഷ്യല്‍ മീഡിയയിലോ മറ്റോ വെളിപ്പെടാതിരുന്ന ശാലിനി, ഈ അടുത്താൻ ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയത്.

വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ചോ, അല്ലെങ്കില്‍ വിശേഷാവസരങ്ങളെ കുറിച്ചോ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നിരവധി താരങ്ങളുണ്ട്. ഇവരില്‍ പക്ഷേ ചിലര്‍ക്ക് മാത്രമേ ആരാധകരും അകമഴിഞ്ഞ് ആശംസകള്‍ നേരാറുള്ളൂ. അത്തരത്തില്‍ തങ്ങളുടെ വിവാഹവാര്‍ഷികദിനത്തില്‍ ആരാധകരില്‍ നിന്ന് സ്നേഹാശംസകള്‍ നേടുകയാണ് നടി ശാലിനി. 

വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് അജിത്തിനൊപ്പമുള്ള കിടിലനൊരു ഫോട്ടോയാണ് ശാലിനി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഏറെക്കാലം സോഷ്യല്‍ മീഡിയയിലോ മറ്റോ വെളിപ്പെടാതിരുന്ന ശാലിനി, ഈ അടുത്താൻ ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയത്.

ഇതിന് ശേഷം പലപ്പോഴായി കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ ശാലിനി പങ്കുവയ്ക്കാറുണ്ട്. ഇവയില്‍ അജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് തന്നെയാണ് ആരാധകര്‍ക്കിടയില്‍ എപ്പോഴും ഡിമാൻഡ്. 

2000, ഏപ്രില്‍ 24നായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തിലൂടെ തന്നെയാണ് ഇവരുവരും പരസ്പരം കണ്ടെത്തിയത്. ഇപ്പോള്‍ നീണ്ട 23 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 23 വര്‍ഷങ്ങള്‍ എന്ന് മാത്രം കുറിച്ച് ലവ് ഇമോജിയും ചേര്‍ത്താണ് ശാലിനി അജിത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ഏറെ പോസിറ്റീവായ, ഒരുപാട് സന്തോഷം തോന്നിപ്പിക്കുന്ന ഫോട്ടോ ആണിതെന്നാണ് ആരാധകരെല്ലാം കമന്‍റില്‍ പറയുന്നത്. 23 വര്‍ഷം ഇങ്ങനെ ഒരുമിച്ച് നില്‍ക്കാൻ സാധിച്ചുവെന്നത് നിസാരമല്ല, നിങ്ങള്‍ പരസ്പരമുള്ള സ്നേഹവും കരുതലും ധാരണയും കൊതിപ്പിക്കുന്നതും പ്രണയത്തിലും ജീവിതത്തിലും പ്രതീക്ഷ പകരുന്നതുമാണ്, എന്നും ഇതേ മനോഹാരിതയോടെ ഈ ബന്ധം തുടരാൻ സാധിക്കട്ടെ എന്നുമെല്ലാം ആരാധകര്‍ കമന്‍റുകളിലൂടെ പറയുന്നു.

തെന്നിന്ത്യൻ സിനിമാസ്വാദകര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട താരജോഡിയാണ് ശാലിനിയും അജിത്തും. ഇരുവരും തമ്മിലുള്ള ഉലയാത്ത, ശക്തമായ ബന്ധം തന്നെയാണ് ഏവരെയും ആകര്‍ഷിക്കാറ്. ഒരു ഫോട്ടോയിലൂടെ പോലും ഇവരുടെ പരസ്പരധാരണയും സൗഹൃദവും കരുതലും സന്തോഷവും പ്രകടമായി കാണാം എന്നാണ് ഇവരെ കുറിച്ച് എല്ലായ്പോഴും ആരാധകര്‍ പറയാറ്.

 

Also Read:- സുപ്രിയയ്‍ക്ക് പ്രണയാര്‍ദ്രമായ വിവാഹ ആശംസകളുമായി പൃഥ്വിരാജ്

 

PREV
Read more Articles on
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ