എമിക്ക് മാത്രമല്ല, വാവയ്ക്കും ആരാധകരുണ്ടേ...

Web Desk   | others
Published : Feb 22, 2020, 02:33 PM IST
എമിക്ക് മാത്രമല്ല, വാവയ്ക്കും ആരാധകരുണ്ടേ...

Synopsis

ഗര്‍ഭിണിയായ വിവരം മുതല്‍ കുഞ്ഞ് പിറക്കുന്നത് വരേയും എമി തന്റെ വിശേഷങ്ങള്‍ ഫോട്ടോസഹിതം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായിരിക്കെ ബിക്കിനിയിലും, സ്വിം സ്യൂട്ടിലുമെല്ലാമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും എമി അതൊന്നും കണക്കിലെടുത്തിരുന്നില്ല

'മദിരാസപ്പട്ടണം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിലെ സിനിമാസ്വാദകരുടെ മനസില്‍ ഇടം നേടിയ നടിയാണ് എമി ജാക്‌സണ്‍. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയെങ്കിലും കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷമായത് 'മദിരാസപ്പട്ടണ'ത്തിലെ 'ദൊരയമ്മ' തന്നെയായിരുന്നു. 

സിനിമകളില്‍ സജീവമല്ലാതായെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം, ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് എമി. പങ്കാളിയായ ജോര്‍ജിനും കുഞ്ഞിനുമൊപ്പം യുകെയിലാണ് എമിയിപ്പോള്‍. 

ഗര്‍ഭിണിയായ വിവരം മുതല്‍ കുഞ്ഞ് പിറക്കുന്നത് വരേയും എമി തന്റെ വിശേഷങ്ങള്‍ ഫോട്ടോസഹിതം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായിരിക്കെ ബിക്കിനിയിലും, സ്വിം സ്യൂട്ടിലുമെല്ലാമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും എമി അതൊന്നും കണക്കിലെടുത്തിരുന്നില്ല. 

 

 

ഇപ്പോള്‍ മകന്‍ പിറന്ന ശേഷം അവന്റെ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട് എമി.

 

 

കുഞ്ഞ് ആന്‍ഡ്രിയാസിനൊപ്പമുള്ള 'വെക്കേഷന്‍' ചിത്രങ്ങള്‍, ഔട്ടിംഗ് ചിത്രങ്ങളൊക്കെ ആരാധകര്‍ക്കേറെയിഷ്ടമാണ്. ഫോട്ടോകള്‍ക്ക് താഴെ കമന്റിലൂടെ കുഞ്ഞിന്റെ വിശേഷങ്ങള്‍ ചോദിക്കുന്നവരാണ് ഏറെപ്പേരും. 

 

 

അഞ്ച് മാസമേ ആയിട്ടുള്ളൂവെങ്കിലും അമ്മയ്‌ക്കൊപ്പം സകല ഫോട്ടോകളിലും കിടിലന്‍ പോസ് തരാന്‍ തയ്യാറാണ് മിടുക്കന്‍ ആന്‍ഡ്രിയാസ്.

 

 

താരപരിവേഷത്തിനിടയിലും എങ്ങനെ നല്ലൊരു അമ്മയാകാം, കുഞ്ഞുമായി എത്തരത്തിലെല്ലാം ആത്മബന്ധത്തിലാകാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് എമി.

 

പ്രസവശേഷം ശരീരം പഴയപടി 'ഫിറ്റ്' ആക്കിനിര്‍ത്താന്‍ കഠിനാദ്ധ്വാനം ചെയ്യുന്നതിനൊപ്പം തന്നെ കുഞ്ഞിനാവശ്യമായ ശ്രദ്ധ നല്‍കാനും എമി പ്രത്യേകം കരുതുന്നതായി മനസിലാക്കാനാകും. 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ