ബിക്കിനി അണിഞ്ഞ് അതിസുന്ദരിയായി ഇഷ തൽവാർ; ബീച്ച് ഫോട്ടോഷൂട്ട് വൈറൽ

Published : Dec 23, 2019, 01:52 PM ISTUpdated : Dec 23, 2019, 02:02 PM IST
ബിക്കിനി അണിഞ്ഞ് അതിസുന്ദരിയായി ഇഷ തൽവാർ; ബീച്ച് ഫോട്ടോഷൂട്ട് വൈറൽ

Synopsis

വെള്ള നിറത്തിലുള്ള ഷർട്ടും ബിക്കിനിയും ധരിച്ചാണ് ​ഇഷ‌യുടെ ഫോട്ടോഷൂട്ട്. ഇതുവരെ കാണാത്ത പുത്തൻ മേക്കോവറും താരം നടത്തിയിട്ടുണ്ട്.

തട്ടത്തിൻ മറയത്ത് എന്ന ഒറ്റൊറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഇഷ തൽവാ‍ർ. തൂവെള്ള നിറത്തിലുള്ള ചുരിദാറിൽ തട്ടമിട്ട് എത്തിയ ഇഷയെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാനാകില്ല. അത്രയും ഭം​ഗിയായിരുന്നു ചിത്രത്തിൽ ഇഷയ്ക്ക്. നടിയും മോഡലും നർത്തകിയുമായ ഇഷയെ പിന്നീട് മലയാളത്തിലടക്കം വിവിധ ഭാഷകളിലായി ബി​ഗ് സ്ക്രീനിലും മിനിസ്ക്രീനിലും കാണാൻ തുടങ്ങി. ഇപ്പോഴിതാ, ഇഷയുടെ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

വെള്ള നിറത്തിലുള്ള ഷർട്ടും ബിക്കിനിയും ധരിച്ച് അതീവ ​ഗ്ലാമറിലാണ് ​ഇഷ‌യുടെ ഫോട്ടോഷൂട്ട്. ഇതുവരെ കാണാത്ത പുത്തൻ മേക്കോവറും താരം നടത്തിയിട്ടുണ്ട്.

പ്രശസ്ത ഫോ ഗാവിൻ ക്ലീൻ‌സ്മിഡ് ആണ് ‌താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർ‌ത്തിയിരിക്കുന്നത്. ബിക്കിനിയിൽ അതിസുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

 

 

 

അതേസമയം, കുറച്ച് ദിവസങ്ങൾ‌ക്ക് മുമ്പ് ഇൻസ്റ്റ്ഗ്രാമിൽ ടോപ്‌ലെസ് ചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഇഷ തൽവാറിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. ടെസ്റ്റ് ഷോട്ട് എന്ന ക്യാപ്ഷനോടെയാണ് ഇഷ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ നാലിന് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വളരെമോശം കമന്റുകളായിരുന്നു ഉയർന്നത്.  

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ