ആളില്ലാത്ത വിമാനത്തിൽ നൃത്തം ചെയ്ത് എയർ ഹോസ്റ്റസ്

Web Desk   | Asianet News
Published : Oct 08, 2021, 03:02 PM ISTUpdated : Oct 08, 2021, 03:08 PM IST
ആളില്ലാത്ത വിമാനത്തിൽ നൃത്തം ചെയ്ത് എയർ ഹോസ്റ്റസ്

Synopsis

ഉമാ മീനാക്ഷി എന്ന എയർഹോസ്റ്റസ് ആണ് വീഡിയോയിലുള്ളത്. ഉമാ വളരെ നന്നായി തന്നെ നൃത്തം ചെയ്തിട്ടുണ്ടെന്ന് നിരവധി പേർ കമന്റ് ചെയ്തു. നേരത്തേയും ഉമ ഇത്തരത്തിലൊരു വീഡിയോ പങ്കുവച്ചിരുന്നു. അന്ന് എയർപോർട്ടിൽ നിന്നുള്ള വീഡിയോയാണ് പങ്കുവച്ചത്.

ഊർവശീ ഊർവശീ ടേക് ഇറ്റ് ഈസീ ഊർവശീ... എന്ന ​ഗാനത്തിന് ചുവട് വച്ച് എയർഹോസ്റ്റസ് (Air hostess).  സ്പൈസ്ജെറ്റിലെ ഫ്ളൈറ്റ് അറ്റെൻ‍ഡന്റ് ആണ് വീഡിയോയിലുള്ളത്. യൂണിഫോം ധരിച്ച് ആളില്ലാത്ത വിമാനത്തിൽ തകർപ്പൻ ചുവടുകൾ വയ്ക്കുന്ന(dance) എയർഹോസ്റ്റസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. 

ഉമാ മീനാക്ഷി എന്ന എയർഹോസ്റ്റസ് ആണ് വീഡിയോയിലുള്ളത്. ഉമാ വളരെ നന്നായി തന്നെ നൃത്തം ചെയ്തിട്ടുണ്ടെന്ന് നിരവധി പേർ കമന്റ് ചെയ്തു. നേരത്തേയും ഉമ ഇത്തരത്തിലൊരു വീഡിയോ പങ്കുവച്ചിരുന്നു. അന്ന് എയർപോർട്ടിൽ നിന്നുള്ള വീഡിയോയാണ് പങ്കുവച്ചത്.

ഇതിന് മുമ്പ് മനി​ഗേ മ​ഗാ ഹിതേ എന്ന ശ്രീലങ്കൻ ഹിറ്റ് ​ഗാനത്തിന് ആളില്ലാത്ത വിമാനത്തിൽ ചുവടുവച്ച മറ്റൊരു യുവതിയുടെ വീഡിയോയും ഏറെ വെെറലായിരുന്നു.

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ