പുതിയ ഹെയർ സ്റ്റെെൽ എങ്ങനെയുണ്ടെന്ന് അഹാന ; കമന്റുകൾ ഇങ്ങനെ

Published : Oct 13, 2023, 12:50 PM IST
പുതിയ ഹെയർ സ്റ്റെെൽ എങ്ങനെയുണ്ടെന്ന് അഹാന ; കമന്റുകൾ ഇങ്ങനെ

Synopsis

' എന്റെ പിറന്നാൾ ആയതിനാൽ ഒരു സർപ്രൈസ് ഉണ്ട്. എന്റെ മുടിയുടെ നീളം കുറച്ചു വെട്ടി. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ...'-  എന്ന് കുറിച്ച് കൊണ്ടാണ് താരം വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്  അഹാന കൃഷ്ണ. സമൂഹ മാധ്യമങ്ങളിൽ അഹാന പങ്കുവയ്ക്കാറുള്ള വീഡിയോകൾ വെെറലാകാറുമുണ്ട്. അഹാനയുടെ 28-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ തന്റെ നീളൻ മുടി വെട്ടി വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

മിയ, നൂറിൻ, സാനിയ ഇയ്യപ്പൻ, രജിഷ വിജയൻ, അനുപമ പരമേശ്വരൻ തുടങ്ങിയ താരങ്ങളെല്ലാം അഹാനയുടെ പുത്തൻ ലുക്കിനെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ട്. ' എന്റെ പിറന്നാൾ ആയതിനാൽ ഒരു സർപ്രൈസ്. ഞാൻ എന്റെ മുടിയുടെ നീളം കുറച്ചു വെട്ടി. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കൂ...'-  എന്ന് കുറിച്ച് കൊണ്ടാണ് താരം വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

പുതിയ ഹെയർ കട്ട് ഇഷ്ടമായെങ്കിലും അഹാനയുടെ നീളമുള്ള മനോഹരമായ മുടി ഇഷ്ടമായിരുന്നു എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ഇപ്രാവശ്യം കേക്ക് കട്ട് ചെയ്യുന്നതിന് പകരം മുടി ആണോ കട്ട് ചെയ്തത് എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 

വളരെ മനോഹരമായ അഭിപ്രായങ്ങൾ. നിങ്ങൾക്കെല്ലാവർക്കും മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, അവയിൽ പലതിനും ഞാൻ മറുപടി നൽകാൻ ശ്രമിച്ചു. എങ്കിലും എന്തായാലും വളരെ നന്ദി എന്നും താരം കുറിച്ചിട്ടുണ്ട്. അടി എന്ന ചിത്രമാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ