ഓണത്തിന് പിങ്കണിഞ്ഞ് അഹാന കൃഷ്ണയും കുടുംബവും; ചിത്രങ്ങള്‍

Published : Sep 11, 2019, 11:29 AM ISTUpdated : Sep 11, 2019, 12:19 PM IST
ഓണത്തിന് പിങ്കണിഞ്ഞ് അഹാന കൃഷ്ണയും കുടുംബവും; ചിത്രങ്ങള്‍

Synopsis

മലയാള സിനിമയില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരകുടുംബത്തിന് ഇത്രയും ആരാധകരുണ്ടാകാന്‍ വേറെയൊരു കാരണം കൂടിയുണ്ട്. 

മലയാള സിനിമയില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന് മാത്രമല്ല ആ കുടുംബത്തിനും ആരാധകര്‍ ഏറെയാണ്. താരകുടുംബത്തിന് ഇത്രയും ആരാധകരുണ്ടാകാന്‍ വേറെയൊരു കാരണം കൂടിയുണ്ട്. കൃഷ്ണ കുമാറിന്‍റെ മകള്‍ അഹാനയും ഇപ്പോള്‍ യുവനടിമാരില്‍ തിളങ്ങുന്ന ഒരു താരമാണ്.

അഹാനയുടെ ഏറ്റവും പുതിയ ചിത്രമായ ലൂക്ക ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. അഹാനയുടെ ഏറ്റവും ഇളയ അനിയത്തിയായ ഹന്‍സികയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.  ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ഫോളോവേഴ്സുളള കുടുംബമാണ് അഹാനയുടേത്. 

ഇപ്പോഴിതാ കുടുംബത്തിന്‍റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കേരളീയ വസ്ത്രത്തിലാണ് കുടുംബം ഓണം ആഘോഷിക്കുന്നത്. എല്ലാവരും പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. 

 


 

PREV
click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ