ഇനി വർക്കൗട്ട് മുഖ്യം ബിഗിലേ; ചിത്രങ്ങള്‍ പങ്കുവച്ച് അഹാന കൃഷ്ണ

Published : Jan 16, 2021, 03:55 PM ISTUpdated : Jan 16, 2021, 03:57 PM IST
ഇനി വർക്കൗട്ട് മുഖ്യം ബിഗിലേ; ചിത്രങ്ങള്‍ പങ്കുവച്ച് അഹാന കൃഷ്ണ

Synopsis

അഹാനയുടെ പുത്തന്‍ വര്‍ക്കൗട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഹാന തന്നെയാണ് ജിമ്മില്‍ നിന്നുള്ള തന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. അതിപ്പോള്‍ ബോളിവുഡിലായാലും മോളിവുഡിലായാലും 'വർക്കൗട്ട് മുഖ്യം ബിഗിലേ' എന്നാണ് മിക്ക താരങ്ങളും പറയുന്നത്. ബോളിവുഡില്‍ മല്ലിക അറോറ മുതല്‍ ജാന്‍വി കപൂര്‍ വരെ പ്രായഭേദമന്യേ ജിമ്മില്‍ പോവുകയും മുടങ്ങാതെ വർക്കൗട്ട് ചെയ്യുന്നവരുമാണ്. താരങ്ങള്‍ തങ്ങളുടെ 'ജിം ചിത്രങ്ങള്‍' സമൂഹമാധ്യമങ്ങിലൂടെ പങ്കുവയ്ക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡാണ്.  

അത്തരത്തില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ യുവ നടി അഹാന കൃഷ്ണയും. താരത്തിന്‍റെ പുത്തന്‍ വര്‍ക്കൗട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെ അധികം സജ്ജീവമായ അഹാന തന്നെയാണ് ജിമ്മില്‍ നിന്നുള്ള തന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

ചില ദിവസങ്ങളില്‍ എഴുന്നേല്‍ക്കാന്‍ തന്നെ മടി തോന്നാറുണ്ടെന്നും അപ്പോള്‍ താന്‍ ഓര്‍ക്കുന്നത് വിജയികള്‍ ചെയ്യുന്നത് അങ്ങനെ അല്ലല്ലോ എന്നുമാണെന്നും അഹാന കുറിച്ചു.

 

അടുത്തിടെയാണ് താരം കൊവിഡ് രോഗമുക്തയായത്. തന്റെ കൊവിഡ് ദിനങ്ങൾ എങ്ങനെയായിരുന്നുവെന്നും അഹാന ആരാധകരുമായി പങ്കുവച്ചിരുന്നു. 

 

Also Read: ഇതാണ് ബിപാഷയുടെ ഫിറ്റ്നസ് രഹസ്യം; വീഡിയോ കാണാം...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'