ഇതാരാ, ആലിയ തന്നെയാണോ? പുത്തന്‍ ചിത്രങ്ങള്‍ക്ക് ട്രോൾ...

Published : Sep 04, 2023, 10:08 AM ISTUpdated : Sep 04, 2023, 10:10 AM IST
ഇതാരാ, ആലിയ തന്നെയാണോ? പുത്തന്‍ ചിത്രങ്ങള്‍ക്ക് ട്രോൾ...

Synopsis

ആലിയയുടെ നുണക്കുഴി കാണുന്നില്ലെന്നും കവിളുകൾ മേക്കപ്പിട്ടോ,  ഫോട്ടോഷോപ്പോ ചെയ്തു മാറ്റിയിട്ടുണ്ടെന്നും ഒരു വിഭാഗം പറയുന്നു. ഇതാരാ, ആലിയ എവിടെ, ആലിയ ആണെന്ന് മനസിലായില്ല തുടങ്ങി നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. മാസികയ്ക്കെതിരെയാണ് വിമര്‍ശനം. 

ബോളിവുഡിന്‍റെ പ്രിയ നടിയാണ് ആലിയ ഭട്ട്. ദേശീയ അവാർഡ് നേടിയ ആലിയയാണ് ‘വോഗ് താൻലന്റ്’ മാസികയുടെ ഇത്തവണത്തെ കവർ ചിത്രം. മാസികയ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആലിയയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. പുത്തന്‍ ലുക്കിലുള്ള  താരത്തിന്‍റെ ചിത്രങ്ങൾ പുറത്തു വന്നതോടെ വലിയ ട്രോളുകളാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. 

ഇത് ആലിയ അല്ലെന്നും മേക്കപ്പോ ഫോട്ടോഷോപ്പോ ചെയ്തു താരത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നുമാണ് ആളുകളുടെ വിമര്‍ശനം.  ആലിയയുടെ കവിളുകളാണ് ചിത്രത്തിൽ ഏറ്റവും പ്രശ്നമെന്നാണ് ആരാധകർ പറയുന്നത്. ആലിയയുടെ നുണക്കുഴി കാണുന്നില്ലെന്നും കവിളുകൾ മേക്കപ്പിട്ടോ,  ഫോട്ടോഷോപ്പോ ചെയ്തു മാറ്റിയിട്ടുണ്ടെന്നും ഒരു വിഭാഗം പറയുന്നു. ഇതാരാ, ആലിയ എവിടെ, ആലിയ ആണെന്ന് മനസിലായില്ല തുടങ്ങി നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. മാസികയ്ക്കെതിരെയാണ് വിമര്‍ശനം. 

 

അതേസമയം, ലിപ്സ്റ്റിക് ഉപയോഗത്തെ പറ്റിയുള്ള ആലിയയുടെ ഒരു വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഭർത്താവ് രൺബീറിന് താൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെന്നും, എപ്പോഴും ലിപ്സ്റ്റിക് മായ്ക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ആലിയ വീഡിയോയില്‍ പറഞ്ഞു. നാച്ചുറൽ നിറത്തിൽ ചുണ്ടുകൾ കാണാനാണ് ഭർത്താവിന് ഇഷ്ടമെന്നും കാമുകനായിരിക്കോഴും രണ്‍ബീര്‍ തന്‍റെ ലിപ്സ്റ്റിക് നീക്കം ചെയ്യാന്‍ പറയാറുണ്ടായിരുന്നു എന്നുമാണ് ആലിയ പറയുന്നത്. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. രൺബീർ ടോക്സിക്കാണെന്നും ആലിയ ഇതെല്ലാം നിസാരവൽക്കരിക്കുകയാണെന്നുമെല്ലാം വിമർശനങ്ങൾ ഉയർന്നു.

 

നിങ്ങളുടെ ഭർത്താവ് ടോക്സിക്കാണെന്നും  ഇത്തരത്തിലുള്ള റിലേഷൻഷിപ്പാണ് അല്ലാതെ ലിപ്സ്റ്റിക്കല്ല മായ്ച്ച് കളയേണ്ടതെന്നും കമന്‍റുകള്‍ ഉയര്‍ന്നു. ഇന്ത്യയിലെ ഒരു പ്രശസ്തയായ നടി ഇതിലൂടെ കടന്നുപോകുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ഒരു യുവതി കമന്‍റ് ചെയ്തു. ആലിയ ടോക്സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യരുതെന്നും ഇതൊന്നും അത്ര ക്യൂട്ടല്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഭര്‍ത്താവ് പറയുന്നത് കേട്ട് ഇത്രയും വില കൂടിയ ലിപ്സ്റ്റിക് ആലിയ നീക്കം ചെയ്യുമെന്ന് കരുതുന്നില്ല എന്നും മറ്റാരാള്‍ കമന്‍റ് ചെയ്തു. തന്‍റെ ശബ്ദം ഉയരുന്നതു പോലും ഭര്‍ത്താവിന് ഇഷ്ടമല്ലെന്നും ആലിയ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞതും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ കുറിച്ചൊന്നും ആലിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Also Read: കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകൂ; അറിയാം ഗുണങ്ങള്‍...

youtubevideo

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ