സുഹൃത്തിന്‍റെ വിവാഹത്തിന് തിളങ്ങി ആലിയ; ലെഹങ്കയുടെ വില എത്രയാണെന്ന് അറിയാമോ?

Published : Mar 19, 2021, 09:31 AM IST
സുഹൃത്തിന്‍റെ വിവാഹത്തിന് തിളങ്ങി ആലിയ; ലെഹങ്കയുടെ വില എത്രയാണെന്ന് അറിയാമോ?

Synopsis

ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ആലിയയുടെ സുഹൃത്തായ റിയ ഖുറാനയുടെ വിവാഹത്തിന് തിളങ്ങിയ ആലിയയുടെ ചിത്രങ്ങളാണിത്. ജയ്പൂരിൽവച്ചു നടന്ന ചടങ്ങിനാണ് ആലിയ എത്തിയത്. 

 

ഒരു ബ്രിക് ബ്രൗൺ ലെഹങ്ക ആയിരുന്നു ആലിയയുടെ വേഷം. മുത്തുകളും സീക്വിൻസും ഗ്ലാസ് ബീഡ്സും പിടിപ്പിച്ച ബ്ലൗസ് ബട്ടർഫ്ലൈ സ്റ്റൈലിലായിരുന്നു. പൂക്കളുടെ ഡിസൈനും നിയോൺ ഗ്ലാസ് കട്ട് ബീഡ്സും സീക്വിൻസും ഈ ട്യൂൾ ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കുന്നു.

 

പപ്പ ഡോന്‍ഡ് പ്രീച്ച് ലേബലാണ് ഈ ലെഹങ്ക ഡിസൈൻ ചെയ്തത്. 1,06,400 രൂപയാണ് ഇതിന്‍റെ വില. 

 

Also Read: പിറന്നാൾ പാർട്ടിയിൽ ആലിയ ധരിച്ചിരുന്ന ഈ വസ്ത്രത്തിന്റെ വില എത്രയാണെന്നോ...?

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'