Alia Bhatt Pink Floral Suit : വളരെ സിമ്പിളായി ആലിയ; വിവാഹശേഷമുള്ള ആദ്യ ചിത്രം പുറത്ത്

Web Desk   | Asianet News
Published : Apr 19, 2022, 04:53 PM IST
Alia Bhatt Pink Floral Suit :  വളരെ സിമ്പിളായി ആലിയ;  വിവാഹശേഷമുള്ള ആദ്യ ചിത്രം പുറത്ത്

Synopsis

ബാന്ദ്രയിലെ രൺബീറിന്‍റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. കരീനാ കപൂർ, കരിഷ്മ കപൂർ അടക്കം രൺബീറിന്‍റെ കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആലിയയുടെ പുതിയൊരു ചിത്രം കൂടി വെെറലായിരിക്കുന്നു.  

ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും (Alia Bhatt) രൺബീർ കപൂറും (Ranbir Kapoor) വിവാഹിതരായ വാർത്ത എല്ലാവരും അറിഞ്ഞതാണ്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലെത്തിയത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വച്ചാണ് വിവാഹിതരായതെന്ന് ആലിയ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് അറിയിച്ചു. 

ബാന്ദ്രയിലെ രൺബീറിൻറെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. കരീനാ കപൂർ, കരിഷ്മ കപൂർ അടക്കം രൺബീറിൻറെ കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആലിയയുടെ പുതിയൊരു ചിത്രം കൂടി വെെറലായിരിക്കുന്നു. വിവാഹശേഷം പുറത്തുവരുന്ന ആദ്യ ചിത്രമായതുകൊണ്ട് തന്നെ വലിയതോതിലുള്ള പ്രതികരണങ്ങളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.

പിങ്ക് സ്യൂട്ടിൽ, അധികം ആഭരണങ്ങൾ ധരിക്കാതെ കയ്യിൽ ഹാൻഡ് ബാഗുമായി നിൽക്കുന്ന ആലിയയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിലേക്ക് തിരിക്കുമ്പോൾ മുംബൈ വിമാനത്താവളത്തിൽ വച്ചുള്ളതാണ് ആലിയയുടെ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം. 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ