ദേശീയപുരസ്കാരം വാങ്ങാനെത്തിയ ആലിയ ഭട്ടിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നതിന് കാരണം...

Published : Oct 18, 2023, 11:10 AM IST
ദേശീയപുരസ്കാരം വാങ്ങാനെത്തിയ ആലിയ ഭട്ടിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നതിന് കാരണം...

Synopsis

ഭര്‍ത്താവും ബോളിവുഡ് മുൻനിരതാരവുമായ രണ്‍ബീര്‍ കപൂറിനൊപ്പമാണ് ആലിയയെത്തിയത്. ചടങ്ങില്‍ ആലിയയെത്തിയ ചിത്രങ്ങള്‍ വ്യാപകമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണമെന്നറിയാമോ? 

ബോളിവുഡിലെ യുവതാരങ്ങള്‍ക്കിടയില്‍ ഒരുപോലെ ആരാധകപ്രശംസയും നിരൂപകപ്രശംസയും നേടിയിട്ടുള്ള താരമാണ് ആലിയ ഭട്ട്. ആലിയയുടെ 'ഗംഗുഭായ് കത്തിയാവഡി' എന്ന ചിത്രത്തിനാണ് ഈ അടുത്ത കാലത്തായി ഏറ്റവുമധികം പ്രശംസ ലഭിച്ചത്. ചിത്രത്തിലെ പെര്‍ഫോമൻസിന് ആലിയയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. 

ദേശീയ പുരസ്കാര പ്രഖ്യാപനം രണ്ട് മാസം മുമ്പേ കഴിഞ്ഞെങ്കിലും പുരസ്കാരവിതരണം നടന്നത് ഇക്കഴിഞ്ഞ ദിവസമാണ്. പുരസ്കാരം വാങ്ങാൻ ആലിയയെത്തിയത് ഭര്‍ത്താവും ബോളിവുഡ് മുൻനിരതാരവുമായ രണ്‍ബീര്‍ കപൂറിനൊപ്പമാണ്. 

ഈ ചടങ്ങില്‍ ആലിയയെത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ വ്യാപകമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണമെന്നറിയാമോ? 

ആലിയ അണിഞ്ഞിരിക്കുന്ന സാരിയാണ് ഇതിന് കാരണം. താൻ വിവാഹദിനത്തില്‍ അണിഞ്ഞ ഐവറി കളര്‍ ഡിസൈനര്‍ സാരിയാണ് പുരസ്കാരം വാങ്ങാനെത്തിയപ്പോഴും ആലിയ അണിഞ്ഞിരുന്നത്. ആലിയയുടെ ഫോട്ടോകള്‍ വന്ന് അല്‍പസമയം കഴിഞ്ഞാണ് പലരും ഇത് കണ്ടെത്തിയത്. 

ഇതോടെ ആലിയയുടെ വിവാഹഫോട്ടോകളും ദേശീയപുരസ്കാരം വാങ്ങാനെത്തിയപ്പോഴുള്ള ഫോട്ടോകളും ഒരുമിച്ച് പ്രചരിക്കാൻ തുടങ്ങി.

നിരവധി പേരാണ് ആലിയയുടെ ഈ ചോയ്സിനെ പ്രശംസിക്കുന്നത്. ഒരു ഫാഷൻ സ്റ്റേറ്റ്മെന്‍റ് എന്നതിലുപരി, വൈകാരികമായൊരു സന്ദേശം കൂടിയാണ് ആലിയ ഇതിലൂടെ കൈമാറുന്നതെന്നും ആലിയയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നു.

സാധാരണഗതിയില്‍ വിവാഹവസ്ത്രം അങ്ങനെ വീണ്ടും അണിയുന്ന രീതി മിക്കവര്‍ക്കുമില്ല. ഹെവി വര്‍ക്കോടെ ചെയ്തിട്ടുള്ള വസ്ത്രങ്ങള്‍ പിന്നീട് അണിഞ്ഞുപോകാനുള്ള അവസരങ്ങള്‍ കിട്ടുകയില്ല എന്നതാണ് സത്യം. എങ്കിലും ചിലരൊക്കെ ഇത്തരത്തില്‍ പ്രിയപ്പെട്ട മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമാക്കാൻ വീണ്ടും വിവാഹവസ്ത്രം അണിയാറുണ്ട്.

എങ്കിലും സെലിബ്രിറ്റികള്‍ക്കിടയില്‍ ഈ പതിവ് അങ്ങനെ കാണാറില്ല. പ്രത്യേകിച്ച് ഏതൊരു ചടങ്ങായാലും പുതിയതും വ്യത്യസ്തവുമായ വസ്ത്രങ്ങളെ മാത്രം ആശ്രയിക്കുന്ന രീതിയാണല്ലോ സെലിബ്രിറ്റികളുടേത്. ഇതിനിടെ തന്‍റേതായ സ്റ്റൈല്‍ സ്റ്റേറ്റ്മെന്‍റാണ് ആലിയ നടത്തിയിരിക്കുന്നത്. 

Also Read:- സൂപ്പര്‍ബൈക്കില്‍ ചെത്തുന്ന 'സുന്ദരി' സൊമാറ്റോ ഡെലിവെറി എക്സിക്യൂട്ടീവോ? വീഡിയോ..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

World Smile Day 2026 : ചിരിക്കാൻ മറക്കേണ്ട ; ഇന്ന് ലോക പുഞ്ചിരി ദിനം
Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ