സ്വന്തം മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡുമായി ആലിയ ഭട്ട്; എന്തിനാണെന്ന് ആരും ചോദിക്കില്ലല്ലോയെന്ന് താരം!

By Web TeamFirst Published Oct 1, 2022, 3:16 PM IST
Highlights

വളരെ സിമ്പിളും ലൂസും എന്നാല്‍ സ്റ്റൈലിഷുമായ 'മെറ്റേണിറ്റി വെയറുകള്‍' ആണ് ആലിയ തെരഞ്ഞെടുക്കുന്നത്. ശരീരത്തോട് അലസമായി ചേര്‍ന്നു കിടക്കുന്നതാരത്തിന്‍റെ മെറ്റേണിറ്റി ഫാഷനെ പ്രശംസിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് വരുകയും ചെയ്തു. 

അമ്മയാകാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ജൂണില്‍ ആലിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏപ്രില്‍ 14-നായിരുന്നു ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. അ‍ഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 

ഗര്‍ഭകാലത്തും നല്ല സ്റ്റൈലായിത്തന്നെ വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്തു വരെ ചര്‍ച്ചയായി. വളരെ സിമ്പിളും ലൂസും എന്നാല്‍ സ്റ്റൈലിഷുമായ 'മെറ്റേണിറ്റി വെയറുകള്‍' ആണ് ആലിയ തെരഞ്ഞെടുക്കുന്നത്. ശരീരത്തോട് അലസമായി ചേര്‍ന്നു കിടക്കുന്നതാരത്തിന്‍റെ മെറ്റേണിറ്റി ഫാഷനെ പ്രശംസിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് വരുകയും ചെയ്തു. 

ഇപ്പോഴിതാ തന്‍റെ തന്നെ മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡുമായി എത്തിയിരിക്കുകയാണ് ആലിയ. ​'എഡമമ്മ' എന്നാണ് ബ്രാന്‍ഡിന്റെ പേര്. തന്റെ വ്യക്തിഗത ശൈലി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ തീരുമാനിച്ചെന്നും താരം പറഞ്ഞു. 'ഞാന്‍ എന്‍റെ പ്രിയപ്പെട്ട ജീന്‍സിലേയ്ക്ക് ഇലാസ്റ്റിക് ചേര്‍ത്തു, എന്റെ ഭര്‍ത്താവുമായി പങ്കിടേണ്ടതില്ലാത്ത ഷര്‍ട്ടുകള്‍ ഉണ്ടാക്കിയെടുത്തു, അനാവശ്യമായ വയറ്  കാണാതിരിക്കാന്‍ ഒഴുകുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു'- ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.  തന്റെ നിലവിലുള്ള വാര്‍ഡ്രോബിലെ ഒരു വിടവ് നികത്താന്‍ ശ്രമിച്ചപ്പോള്‍ അത് മുഴുവന്‍ പ്രസവ ശേഖരണത്തിലേയ്ക്ക് നയിച്ചുവെന്നും നടി പറഞ്ഞു.

 

രണ്ട് വര്‍ഷം മുമ്പ് താന്‍ ഒരു കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡ് ആരംഭിച്ചപ്പോള്‍, കുട്ടികളില്ലാത്ത താന്‍ എന്തിനാണ് ഒരു കിഡ്‌സ് ബ്രാന്‍ഡ് തുടങ്ങിയതെന്ന് എല്ലാവരും ചോദിച്ചു. എന്തായാലും മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡ് ഇപ്പോള്‍ തുടങ്ങുന്നത് എന്തിനാണെന്ന് ആരും ചോദിക്കില്ലല്ലോ എന്നും ആലിയ പോസ്റ്റില്‍ പറഞ്ഞു.  ഏത് വസ്ത്രമാണ് ഈ സമയത്ത് ചേരുന്നത് എന്ന് തിരഞ്ഞെടുക്കുന്നതിലുള്ള ആശങ്കയിലാണ് ഇപ്പോള്‍. രണ്‍ബീറിന്‍റെ വസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടി വരുമോ എന്നു വരെ ചിന്തിച്ചു. ശരീരം മാറുന്നത് അനുസരിച്ച് എന്‍റെ ഫാഷനും സ്റ്റൈലും മാറ്റേണ്ടതില്ലല്ലോ. അങ്ങനെയാണ് ഞാന്‍ എന്‍റെ വ്യക്തിഗത ശൈലി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. ആലിയയുടെ സിഗ്നേച്ചറുള്ള മെറ്റേണിറ്റി വെയറുകളുടെ ചിത്രങ്ങള്‍ അടങ്ങിയ ഒരു വീഡിയോയും ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

 

Also Read: നഗ്നയായി വേദിയിലേയ്ക്ക് ബെല്ല ഹഡീഡ്, സ്പ്രേ ചെയ്ത് വസ്ത്രം; വീഡിയോ വൈറല്‍

click me!