വളർത്തുനായയെ മുതല പിടിച്ചു; ഇതുകണ്ട ഉടമ ചെയ്തത്...

Published : Nov 23, 2020, 04:00 PM ISTUpdated : Nov 23, 2020, 04:08 PM IST
വളർത്തുനായയെ മുതല പിടിച്ചു; ഇതുകണ്ട ഉടമ ചെയ്തത്...

Synopsis

74 കാരനായ റിച്ചാർഡ് വിൽബാങ്ക്സിന്‍റെ  വളർത്തുനായയെ ആണ് മുതല പിടിച്ചത്.   

ഓമനിച്ചു വളർത്തിയ നായയെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 74 കാരനായ റിച്ചാർഡ് വിൽബാങ്ക്സിന്‍റെ വളർത്തുനായയെ ആണ് മുതല പിടിച്ചത്. 

ഫ്ലോറിഡയിൽ താമസക്കാരനായ റിച്ചാർഡ് വിൽബാങ്ക്സ് തന്റെ വളർത്തുനായയായ ഗണ്ണറുമായി തടാകതീരത്ത് നടക്കാന്‍ ഇറങ്ങിയതാണ്. എന്നാല്‍ തടാകതീരത്ത് തക്കം പാർത്തിരുന്ന മുതലയെ ഗണ്ണർ കണ്ടതുമില്ല. നിമിഷ നേരം കൊണ്ട് ഗണ്ണർ മുതലയുടെ വായിലകപ്പെടുകയായിരുന്നു. മുതലയുടെ താടിയെല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ഗണ്ണർ നിലവിളിച്ചു. 

ഇതുകണ്ട റിച്ചാർഡ് നേരെ വെള്ളത്തിലേയ്ക്ക് എടുത്തുചാടി. ചെറിയ മുതലയായതുകൊണ്ട് അല്പം മല്പിടുത്തതിന് ശേഷം ഗണ്ണറിനെ മുതലയുടെ വായിൽ നിന്നും റിച്ചാര്‍ഡ് രക്ഷിക്കുകയായിരുന്നു. 

 

Also Read: നായ്ക്കുട്ടിയുടെ ഉടമസ്ഥതയെച്ചൊല്ലി തർക്കം, ഡിഎൻഎ ടെസ്റ്റിന് സാമ്പിളയച്ച് പൊലീസ്...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ