താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കി ചീങ്കണ്ണി; വീഡിയോ പങ്കുവച്ച് ഗൂഗിൾ സിഇഒ

By Web TeamFirst Published Sep 2, 2021, 9:39 AM IST
Highlights

ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് ഈ ദൃശ്യം. ചീങ്കണ്ണിയുടെ മുകളിലൂടെ താഴ്ന്ന് പറന്ന ഡ്രോണിനെ അത് വായിലാക്കുകയായിരുന്നു.

താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കിയ ഒരു ചീങ്കണ്ണിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് ഈ ദൃശ്യം. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രോൺ കമ്പനി മാനേജരായ ക്രിസ് ആൻഡേഴ്സണ്‍ ആദ്യം പങ്കുവച്ച വീഡിയോയാണ് സുന്ദർ പിച്ചെ റീട്വീറ്റ് ചെയ്തത്. ചീങ്കണ്ണിയുടെ മുകളിലൂടെ താഴ്ന്ന് പറന്ന ഡ്രോണിനെ അത് വായിലാക്കുകയായിരുന്നു. 

 

ശേഷം ചീങ്കണ്ണി അതിനെ വായിലിട്ട് കടിച്ചുപൊട്ടിക്കുന്നതും വീഡിയോയില്‍ കാണാം. ചീങ്കണ്ണിയുടെ ക്ലോസപ് ഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അത് വായിലാക്കിയതെന്ന് ഡ്രോൺ നിയന്ത്രിച്ചയാൾ പറയുന്നു. എന്തായാലും ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും വീഡിയോ കണ്ട ആളുകള്‍ പ്രതികരിച്ചു. 

Alligator snatches drone out of the air and it promptly catches fire in its mouth https://t.co/vDfidrrhsz

— Chris Anderson (@chr1sa)

 

 

Also Read: കുഞ്ഞന്‍ ഇരട്ടയാനകള്‍; കൗതുകമുണര്‍ത്തുന്ന ചിത്രം വൈറലാകുന്നു

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!