ചര്‍മ്മത്തിനും തലമുടിക്കും ബദാം ഓയില്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

By Web TeamFirst Published Aug 11, 2020, 10:49 AM IST
Highlights

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. 

ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും  ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും ബദാം കഴിക്കുന്നത് നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. 

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ബദാം ഓയിലിന്‍റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. 

ബദാം ഓയിലിന്‍റെ ചില ഗുണങ്ങള്‍  നോക്കാം...

ഒന്ന്...

ബദാം ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ സഹായിക്കും. അതിനാല്‍ മുഖത്ത് ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

രണ്ട്....

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുൻപ് രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്‌താല്‍ കറുപ്പ് നിറം മാറും. 

മൂന്ന്... 

മുഖത്തെ കരുവാളിപ്പും കറുത്തപാടുകളും അകറ്റാന്‍ ആൽമണ്ട് ഓയില്‍ സഹായിക്കും. ഇതിനായി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യാം. അതുപോലെ തന്നെ മുഖത്തെ കറുത്തപാടുകൾ മാറാൻ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടിയാൽ മതി.

 

നാല്...

ബദാം ഓയിൽ സ്‌ഥിരമായി പുരട്ടിയാൽ ചുണ്ടിലെ വരൾച്ചയും കറുപ്പും മാറിക്കിട്ടും. 

അഞ്ച്...

ആൽമണ്ട് ഓയിൽ തലമുടി സംരക്ഷണത്തിനും ഉത്തമമാണ്. ബദാം ഓയില്‍ സ്‌ഥിരമായി ഉപയോഗിക്കുന്നത് തലമുടി നീളം വയ്ക്കാനും മുടിക്ക് കരുത്ത് വർധിക്കാനും തിളക്കമേറാനും സഹായിക്കും. ആഴ്‌ചയിൽ ഒരിക്കൽ ആൽമണ്ട് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

Also Read: മഴക്കാലത്ത് മുഖം മിനുക്കാന്‍ തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍...

click me!