പകല്‍ ഉറങ്ങുന്നത് നല്ലതാണോ?

Web Desk   | others
Published : Jan 15, 2020, 12:38 PM ISTUpdated : Jan 15, 2020, 12:40 PM IST
പകല്‍ ഉറങ്ങുന്നത് നല്ലതാണോ?

Synopsis

പകല്‍ ഉറങ്ങുന്ന ശീലം പലര്‍ക്കും ഉണ്ട്.   ഉച്ചനേരത്ത് ഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് സ്വാഭാവികമാണ്. ചിലര്‍ക്ക് ഉച്ചയുറക്കം ഒരു ശീലമായിരിക്കും, അത് നടന്നില്ലെങ്കില്‍ പറ്റില്ല എന്ന അവസ്ഥ പോലും പലര്‍ക്കുമുണ്ടാകാം. 

പകല്‍ ഉറങ്ങുന്ന ശീലം പലര്‍ക്കും ഉണ്ട്.   ഉച്ചനേരത്ത് ഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് സ്വാഭാവികമാണ്. ചിലര്‍ക്ക് ഉച്ചയുറക്കം ഒരു ശീലമായിരിക്കും, അത് നടന്നില്ലെങ്കില്‍ പറ്റില്ല എന്ന അവസ്ഥ പോലും പലര്‍ക്കുമുണ്ടാകാം. ഇത് നല്ലതല്ല എന്ന അഭിപ്രായവും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പകലുളള ലഘുനിദ്ര ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശാരീരികമായും മാനസികമായും ഉച്ചയുറക്കം വളരെ ഗുണമാണെന്നും പഠനം പറയുന്നു.

 'ഹാര്‍ട്ട്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്‌സമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഉച്ചയുറക്കത്തിലൂടെ സാധിക്കും.ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേനെ കുറവാണെന്നും പഠനം പറയുന്നു.

സ്വിസ്ര്‍ലാന്‍ഡിലുള്ള 35നും 75നും ഇടയില്‍ പ്രായമുളള 3462 പേരിലാണ് പഠനം നടത്തിയത്.  അതുപോലെ തന്നെ, കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് മറ്റൊരു പഠനവും പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും ഗവേഷകർ പറയുന്നു. 


 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?