
ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയുടെ വിവാഹാഘോത്തിന്‍റെ വിശേഷങ്ങള്‍ തീരുന്നില്ല. ഇന്നാണ് അനം മിര്‍സയുടെ വിവാഹം. ബോളിവുഡ് താരങ്ങളുൾപ്പടെ നിരവധിപേര്‍ എത്തുന്ന അനത്തിന്റെ വിവാഹവേദിയിലാണ് ഫാഷനിസ്റ്റകളുടെയും പാപ്പരാസികളുടെ കണ്ണുകളും.
ബ്രൈഡല്‍ ഷവറിന്‍റെയും മെഹന്ദിയുടെയും ചിത്രങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സംഗീത് രാവിന്‍റെ ചിത്രങ്ങളും പുറത്തുവന്നു.
സംഗീതിന് ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ലഹങ്കയാണ് അനം ധരിച്ചത്. അതില്‍ മനോഹരിയായിരുന്നു അനം. എല്ലാ ചടങ്ങിനും സഹോദരി സാനിയ മിര്‍സയും തിളങ്ങുന്നുണ്ടായിരുന്നു.
സംഗീതിന് പര്‍പ്പിള്‍ നിറത്തിലുളള സറാറയാണ് സാനിയ തെരഞ്ഞെടുത്തത്.
മെഹന്ദി ആഘോഷത്തിന് ഫോയിൽ എംബല്ലിഷ്ഡ‍് നീല- പച്ച നിറത്തിലുള്ള ലഹങ്കയാണ് അനം ധരിച്ചത്. കറുപ്പ് ലോങ് സ്ലീവ് ക്രോപ് ടോപ്പും പ്രിന്റഡ് ലോങ് ഫ്രോക്കിലുമാണ് സാനിയ തിളങ്ങിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍റെ മകന്‍ ആസാദാണ് ഫാഷന്‍ സ്റ്റൈലിസ്റ്റായ അനം മിര്‍സയെ വിവാഹം ചെയ്യുന്നത്. അനാമിന്‍റെ രണ്ടാം വിവാഹമാണിത്. 2016ലായിരുന്നു അക്ബര്‍ റഷീദുമായുളള വിവാഹം. ഒന്നര വര്‍ഷത്തിനുളളില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു.