ആമയ്ക്ക് ഇത്രയും ദേഷ്യമോ; ക്രിസ്മസ് ദിനത്തിൽ വീട് കത്തിയതിന് പിന്നിൽ ഈ ആമ

Web Desk   | Asianet News
Published : Dec 29, 2019, 09:33 AM ISTUpdated : Dec 29, 2019, 09:44 AM IST
ആമയ്ക്ക് ഇത്രയും ദേഷ്യമോ; ക്രിസ്മസ് ദിനത്തിൽ വീട് കത്തിയതിന് പിന്നിൽ ഈ ആമ

Synopsis

വീടിന് തീപിടിച്ച സമയത്തും ഇതേ അവസ്ഥയിലായിരുന്നു ആമ. ദേഷ്യത്തോടെ കിടക്കയിൽ നിന്ന് താഴേക്ക് ചാടിയപ്പോൾ സമീപത്തുണ്ടായിരുന്നു വിളക്ക് ആമയുടെ ശരീരഭാരം തട്ടി മറിഞ്ഞ് വീഴുകയായിരുന്നു. അങ്ങനെയാണ് തീ പിടിച്ചതെന്ന് വീട്ടുടമ പറ‍യുന്നു.

ലണ്ടൻ: ക്രിസ്മസ് ദിനത്തിൽ വീട് കത്തിയതിന് പിന്നിൽ 45കാരനായ ആമ. എസെ‌ക്സി​നു സമീപത്തായി​രുന്നു സംഭവം. തക്കസമയത്ത് അയൽക്കാരുടെ ശ്രദ്ധയി​ൽപ്പെട്ടതി​നാൽ ഉടൻതന്നെ തീകെടുത്തി​. രാത്രി​യോടെയായി​രുന്നു സംഭവം.ആമ എപ്പോഴും ദേഷ്യക്കാരനാണെന്നാണ് വീട്ടുടമ പറയുന്നത്.

 വീടിന് തീപിടിച്ച സമയത്തും ഇതേ അവസ്ഥയിലായിരുന്നു ആമ. ദേഷ്യത്തോടെ കിടക്കയിൽ നിന്ന് താഴേക്ക് ചാടിയപ്പോൾ സമീപത്തുണ്ടായിരുന്നു വിളക്ക് ആമയുടെ ശരീരഭാരം തട്ടി മറിഞ്ഞ് വീഴുകയായിരുന്നു. അങ്ങനെയാണ് തീ പിടിച്ചതെന്ന് വീട്ടുടമ പറ‍യുന്നു.

തീ കിടക്കയിലേക്കും പടർന്നെങ്കിലും വീട്ടിലുള്ള ആരും ഇത് അറിഞ്ഞിരുന്നില്ല. ഫയർ അലാറം കേട്ട അയൽവാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. അവർ ഉടൻ എത്തിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ആമയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 

PREV
click me!

Recommended Stories

മുഖത്ത് തൈര് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍
മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ