കരുത്തുറ്റ തലമുടി വേണോ? മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പറയുന്നത് കേള്‍ക്കൂ...

Published : Jul 10, 2020, 10:52 PM ISTUpdated : Jul 10, 2020, 10:56 PM IST
കരുത്തുറ്റ തലമുടി വേണോ? മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പറയുന്നത് കേള്‍ക്കൂ...

Synopsis

 തലമുടി സംരക്ഷണത്തിനായി വീട്ടിലിരുന്ന്  ചെയ്യാവുന്ന ഒരു കാര്യത്തെ കുറിച്ചാണ്  മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ് പറയുന്നത്. 

നീണ്ട ഇടതൂര്‍ന്ന തലമുടിയോടുള്ള ഇഷ്ടം ഇപ്പോഴും എല്ലാവരുടെയും ഉള്ളിലുണ്ട്. എന്നാല്‍ മുടി കൊഴിച്ചിലും താരനും നമ്മളില്‍ പലരെയും അലട്ടുന്നുണ്ടാകാം. തലമുടിയുടെ സംരക്ഷണത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. 

അത്തരത്തില്‍ തലമുടി സംരക്ഷണത്തിനായി  വീട്ടിലിരുന്ന്  ചെയ്യാവുന്ന ഒരു ഹെയര്‍ മാസ്കിനെ കുറിച്ചാണ്  മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ് പറയുന്നത്.  തലമുടി സംരക്ഷണത്തിനായി താനിത് സ്ഥിരമായി ചെയ്യാറുണ്ടെന്നും  അനില ജോസഫ് ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. 

 

 

ഇതിനായി കുറച്ച് ചുവന്ന അരിയും വെള്ള അരിയും എടുക്കണം. ശേഷം ഇവ ഒരുമിച്ച് ഒരു പാത്രത്തിലേക്ക് ഇടാം.  ഇതിലേക്ക് രണ്ട് കപ്പ് വെള്ളം  ഒഴിക്കാം. ശേഷം ഇവ മൂടിവയ്ക്കണം.

24 മണിക്കൂറിന് ശേഷം അരി നന്നായി ആ വെള്ളത്തില്‍ തന്നെ കഴുകണം. എന്നിട്ട് ഈ വെള്ളം തലയില്‍ പുരട്ടി മസാജ് ചെയ്യാം. എല്ലാ ദിവസവും കുളിക്കുന്നതിന് മുന്‍പ് ഇങ്ങനെ ചെയ്യുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് അനില ജോസഫ് പറയുന്നു. തലമുടി തഴച്ചുവളരാനും തിളക്കം ലഭിക്കാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കുമെന്നും അനില പറയുന്നു. 

 

 

Also Read: എണ്ണമയമുള്ള തലമുടിയും താരനും; വീട്ടിലുണ്ട് പരിഹാരം !

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ