
ഹേയ് , 'ആൻ്റി-ഏജിംഗ്' ക്രീമുകൾ 40 കഴിഞ്ഞവർക്ക് മാത്രമുള്ളതാണെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു. ഇന്ന്, 20-കളിലുള്ള യുവതലമുറയാണ് ആൻ്റി-ഏജിംഗ് സ്കിൻകെയറിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. വാർദ്ധക്യത്തെ പ്രതിരോധിക്കുക എന്നതിനേക്കാൾ, ചർമ്മത്തെ സംരക്ഷിക്കുക എന്നതിനാണ് ജെൻ സി ഊന്നൽ നൽകുന്നത്. മുഖക്കുരുവും ഓയിലി സ്കിൻ പ്രശ്നങ്ങളും തീർന്നപ്പോഴേക്കും അവർ അടുത്ത ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു
വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ വന്ന ശേഷം ചികിത്സിക്കുന്നതിന് പകരം, അത് വരാതെ സൂക്ഷിക്കുന്ന 'പ്രിവന്റീവ് കെയർ' ആണ് ജെൻ സികളുടെ രീതി. ഇതിനായി അവർ ആശ്രയിക്കുന്ന പ്രധാന ഘടകങ്ങൾ ഇതാ:
റെറ്റിനോളിൻ്റെ ചെറിയ അളവുകൾ
റെറ്റിനോളാണ് ആൻ്റി-ഏജിംഗ് ലോകത്തെ സൂപ്പർ സ്റ്റാർ. സാധാരണയായി മുതിർന്നവരാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ, കുറഞ്ഞ ഡോസിലുള്ള റെറ്റിനോൾ സെറം ജെൻ സി ഇപ്പോൾ ഉപയോഗിക്കുന്നു. ചുളിവുകൾ വരുന്നതിന് മുമ്പുതന്നെ ചർമ്മത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കാനും, മുഖക്കുരുവിൻ്റെ പാടുകൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
വൈറ്റമിൻ സി – ദി മോണിംഗ് ബൂസ്റ്റ്
രാവിലെ എഴുന്നേറ്റാൽ വൈറ്റമിൻ സി സെറം നിർബന്ധമാണ്. ചർമ്മത്തിന് തിളക്കം നൽകുന്നതിനൊപ്പം, ഇത് ഒരു ശക്തമായ ആൻ്റിഓക്സിഡൻ്റ് ആണ്. സൂര്യരശ്മികൾ, അന്തരീക്ഷ മലിനീകരണം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും, കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും വൈറ്റമിൻ സി സഹായിക്കും.
സൺസ്‌ക്രീൻ: ചർമ്മ സംരക്ഷണത്തിൻ്റെ രാജാവ്
ആൻ്റി-ഏജിംഗ് കെയറിലെ ഏറ്റവും പ്രധാനപ്പെട്ട പടിയായി ജെൻ സി കാണുന്നത് സൺസ്‌ക്രീൻ ആണ്. വീട്ടിലിരിക്കുമ്പോഴും, മഴയുള്ള ദിവസങ്ങളിലും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ജെൻ സികളുടെ റൂട്ടിനിലെ മാറ്റമില്ലാത്ത ഭാഗമാണ്. സൂര്യരശ്മികൾ മൂലമുണ്ടാകുന്ന ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയെ പ്രതിരോധിക്കാനുള്ള എളുപ്പവഴിയാണിത്.
ഈ ട്രെൻഡ് വലിയ ചർച്ചകൾക്ക് വഴി വെക്കുന്നുണ്ട്.
ചർമ്മ സംരക്ഷണത്തിന് നേരത്തെ പ്രാധാന്യം നൽകുന്നത് ആരോഗ്യകരമായ ശീലമാണ്. എന്നാൽ, സോഷ്യൽ മീഡിയയിലെ 'Perfect Skin' സ്റ്റാൻഡേർഡുകൾ കാരണം യുവതലമുറയിൽ ഉണ്ടാകുന്ന അമിതമായ സൗന്ദര്യബോധവും സമ്മർദ്ദവും ഈ ട്രെൻഡിന് പിന്നിലുണ്ടോ എന്ന ആശങ്കയുമുണ്ട്.
എന്തായാലും, 2025-ലെ ജെൻ സികളുടെ സ്കിൻകെയർ റൂട്ടീൻ വെറും മോയ്‌സ്ചറൈസറിൽ ഒതുങ്ങുന്നില്ല. അവർ സ്വന്തം ചർമ്മത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയും, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.