ജംസ്യൂട്ടും സ്വര്‍ണ്ണ കമ്മലുമിട്ട് അനുഷ്ക; പോസ്റ്റിന് കമന്‍റ് ചെയ്ത് രണ്‍വീര്‍

Published : Oct 20, 2019, 05:10 PM IST
ജംസ്യൂട്ടും സ്വര്‍ണ്ണ കമ്മലുമിട്ട് അനുഷ്ക;  പോസ്റ്റിന് കമന്‍റ്  ചെയ്ത് രണ്‍വീര്‍

Synopsis

വിരാട് കോലിയ്ക്ക് എന്ന പോലെ തന്നെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്കും ആരാധകര്‍ ഏറെയാണ്. വേറിട്ട കഥാപാത്രങ്ങളുമായി വെള്ളിത്തിരയില്‍ എത്തി ശ്രദ്ധേയയായ നടിയാണ് അനുഷ്‍ക ശര്‍മ്മ. 

വിരാട് കോലിയ്ക്ക് എന്ന പോലെ തന്നെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്കും ആരാധകര്‍ ഏറെയാണ്. വേറിട്ട കഥാപാത്രങ്ങളുമായി വെള്ളിത്തിരയില്‍ എത്തി ശ്രദ്ധേയയായ നടിയാണ് അനുഷ്‍ക ശര്‍മ്മ. അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന  ചിത്രങ്ങൾക്ക് എല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 

ഇപ്പോഴിതാ അനുഷ്കയുടെ പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ഹിറ്റായി കഴിഞ്ഞു. രണ്‍വീര്‍ സിങ്,  അര്‍ജുന്‍ കപൂര്‍ അടക്കമുളള താരങ്ങളും ചിത്രത്തിന് കമന്‍റ് ചെയ്തു. 

വെള്ള ഷര്‍ട്ടും ചെക്കിന്‍റെ ജംസ്യൂട്ടുമാണ് അനുഷ്ക ധരിച്ചത്. അതിനൊടൊപ്പം താരം അണിഞ്ഞ സ്വര്‍ണ്ണ നിറത്തിലുളള കമ്മലാണ് ഹൈലൈറ്റ്.  നൂഡ് നിറത്തിലുളള ലിപ്സ്റ്റിക്കും നൂഡ് മേക്കപ്പുമാണ് താരം തെരഞ്ഞെടുത്തത്. സംഭവം പൊളിച്ചിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. 

 

'സൂപ്പര്‍' എന്നാണ് രണ്‍വീര്‍ സിങ് കമന്‍റ് ചെയ്തത്. കമ്മല്‍ കണ്ടിട്ട് 'സോന കിത്തനാ സോന ഹേ' എന്ന വരികളായിരുന്നു അര്‍ജുന്‍ കപൂറിന്‍റെ കമന്‍റ്. 

PREV
click me!

Recommended Stories

ഫിറ്റ്‌നസ്സ് ഇൻ എ ഗ്ലാസ്: ശരീരഭാരം കുറയ്ക്കൻ 3 മിനിറ്റ് സ്മൂത്തി മാജിക്
'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?