Weight Loss Diet: വണ്ണം കുറയ്ക്കാൻ ഒഴിവാക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Published : Sep 18, 2022, 09:36 AM ISTUpdated : Sep 18, 2022, 09:39 AM IST
Weight Loss Diet: വണ്ണം കുറയ്ക്കാൻ ഒഴിവാക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Synopsis

വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.  

വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം  കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.  

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുന്നവയാണ്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമാകുന്നത് വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടയും. 

രണ്ട്...

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ ദിവസവും കുടിക്കുന്ന ശീലവും ഉപേക്ഷിക്കാം. ഇവ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കുകയും ചെയ്യും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറയ്ക്കാം. 

മൂന്ന്...

ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. 

നാല്...

ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും,  കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും അധികം കഴിക്കേണ്ട. 

അഞ്ച്...

പിസ അധികം കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകുന്നത്. അതിനാല്‍ പിസ കഴിക്കുന്നതും പരമാവധി കുറയ്ക്കുക. 

Also Read: എല്ലിന്‍റെയും പല്ലിന്‍റെയും ബലത്തിന് കാത്സ്യം; കഴിക്കാം ഈ ഭക്ഷണങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ