ജനിച്ചയുടനെ തന്നെ 'ലക്ഷപ്രഭു'വായ കുഞ്ഞിപ്പെണ്ണ്!

Published : Jul 19, 2019, 08:46 PM IST
ജനിച്ചയുടനെ തന്നെ 'ലക്ഷപ്രഭു'വായ കുഞ്ഞിപ്പെണ്ണ്!

Synopsis

കുഞ്ഞ് ജെയിം ജനിച്ചത്, 7-11 എന്ന തീയ്യതിയിലാന്നെ് പറഞ്ഞുവല്ലോ. അവളുടെ ജനനസമയം ഇതുതന്നെയായിരുന്നു. അതായത്, 7-11. തീര്‍ന്നില്ല, ജനിക്കുമ്പോള്‍ അവളുടെ ഭാരം 7 പൗണ്ടും 11 ഔണ്‍സും ആയിരുന്നത്രേ

ഇക്കഴിഞ്ഞ 11നായിരുന്നു യുഎസിലെ മിസോറിയില്‍ കുഞ്ഞ് ജെയിം ബ്രൗണ്‍ ജനിച്ചത്. അവളുടെ ജനനം മാതാപിതാക്കള്‍ ഉള്‍പ്പെടെ എല്ലാവരിലും തെല്ലൊരു അതിശയം ഉണ്ടാക്കിയിരുന്നു. അതെന്താണെന്നോ?

കുഞ്ഞ് ജെയിം ജനിച്ചത്, 7-11 എന്ന തീയ്യതിയിലാന്നെ് പറഞ്ഞുവല്ലോ. അവളുടെ ജനനസമയം ഇതുതന്നെയായിരുന്നു. അതായത്, 7-11. തീര്‍ന്നില്ല, ജനിക്കുമ്പോള്‍ അവളുടെ ഭാരം 7 പൗണ്ടും 11 ഔണ്‍സും ആയിരുന്നത്രേ. ഈ മാന്ത്രികസംഖ്യ തന്നെയായിരുന്നു എല്ലാവരുടേയും കൗതുകം. 

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജെയിമിന്റെ അമ്മ റേച്ചലിനും ഈ സംഖ്യയോട് ചെറിയ ബന്ധമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് ജോണ്ടസ് ബ്രൗണ്‍ പറയുന്നത്. റേച്ചല്‍ ക്ലോക്കില്‍ നോക്കുമ്പോള്‍ മിക്കവാറും 7-11 കാണുമായിരുന്നുവത്രേ. 

എന്തായാലും മാന്ത്രികസംഖ്യയുടേയും ജെയിമിന്റേയും കഥ നാട്ടില്‍ പരന്നതോടെ മറ്റൊരു ഭാഗ്യം കൂടി ഈ കുടുംബത്തെ തേടിയെത്തിയിരിക്കുകയാണ്. അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയായ 'സെവന്‍ ഇലവന്‍' ജെയിമിന്റെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രിച്ചെലവും അവളുടെ ഭാവിയിലേക്കായി ഒരു സംഖ്യയും സമ്മാനമായി നല്‍കിയിരിക്കുകയാണിപ്പോള്‍. 

അതും 7,111 ഡോളര്‍. തോണ്ട് അഞ്ച് ലക്ഷത്തിനടുത്ത് വരും ഈ തുക. ജനനത്തോടെ തന്നെ 'ലക്ഷപ്രഭു'വായ ജെയിമിനെ മാതാപിതാക്കള്‍ 'ലേഡി ലക്കി' അഥവാ 'ഭാഗ്യവതിയായ പെണ്ണ്' എന്നാണിപ്പോള്‍ വിളിക്കുന്നത്. ഏതായാലും അമ്മയും കുഞ്ഞും ആരോഗ്യത്തോടും സന്തോഷത്തോടുമിരിക്കുന്നുവെന്നാണ് ജോണ്ടസ് അറിയിക്കുന്നത്. ലഭിച്ച തുക അവളുടെ ആവശ്യങ്ങള്‍ക്കായി തന്നെ ചെലവിടാനാണ് തീരുമാനമെന്നും ഇദ്ദേഹം അറിയിച്ചു.

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'