രാത്രിയില്‍ കരിമ്പ് മോഷ്ടിക്കുന്ന കുട്ടിയാന; വെെറലായി ചിത്രം

Web Desk   | Asianet News
Published : Nov 22, 2020, 09:31 AM IST
രാത്രിയില്‍ കരിമ്പ് മോഷ്ടിക്കുന്ന കുട്ടിയാന; വെെറലായി ചിത്രം

Synopsis

ഈ കുട്ടിയാന കർഷകനെ കണ്ടപ്പോൾ ഒരു പോസ്റ്റിന് പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിൽ കാണാം. ആനക്കുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് കര്‍ഷകന്‍ ലൈറ്റടിക്കുമ്പോൾ  പിടിക്കപ്പെടാതിരിക്കാന്‍ ചെറിയൊരു തൂണിന്റെ മറവില്‍ ഒളിക്കാൻ ശ്രമിക്കുന്നു.

രാത്രിയില്‍ കരിമ്പ് മോഷ്ടിക്കുന്ന ഒരു കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. കരിമ്പിന്‍ പാടത്ത് ഇറങ്ങി കരിമ്പ് തിന്നുന്ന കുട്ടിയാനയെ കയ്യോടെ പിടികൂടിയപ്പോള്‍ കര്‍ഷന്റെ കണ്ണില്‍ പെടാതെ ഒളിക്കാന്‍ കുട്ടിയാന നടത്തിയ ശ്രമമാണ് ഏവരിലും കൗതുകമുണർത്തുന്നത്. 

തായ്‌ലാന്‍ഡിലെ ചിയാങ് മായില്‍ നിന്നുള്ള ചിത്രമാണിത്. ഈ കുട്ടിയാന കർഷകനെ കണ്ടപ്പോൾ ഒരു പോസ്റ്റിന് പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിൽ കാണാം. ആനക്കുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് കര്‍ഷകന്‍ ലൈറ്റടിക്കുമ്പോൾ  പിടിക്കപ്പെടാതിരിക്കാന്‍ ചെറിയൊരു തൂണിന്റെ മറവില്‍ ഒളിക്കാൻ ശ്രമിക്കുന്നു.'

 

 

ചിത്രം പകര്‍ത്തിയയാള്‍ അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ലൈക്കുകളും കമന്റുകളും നിറഞ്ഞതോടെ ചിത്രം ട്വിറ്റര്‍, റെഡ്ഡിറ്റ് അടക്കം മറ്റ് സമൂഹ മാധ്യമങ്ങളിലൂം പ്രചരിച്ചു. 

50 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ പുറത്തെടുത്തു; വീഡിയോ വൈറൽ
 

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'