ഇപ്പോൾ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സുള്ള വീഡിയോ ഏതാണെന്നോ...?

Web Desk   | Asianet News
Published : Nov 02, 2020, 10:51 PM IST
ഇപ്പോൾ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സുള്ള വീഡിയോ ഏതാണെന്നോ...?

Synopsis

 ഈ പാട്ടിൽ കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഇതിലെ കളർഫുള്ളായ ഡാൻസ് തന്നെയാണ്. ലൂയിസ് ഫോൻസി, ഡാഡി യാൻകീ എന്നിവർ ചേർന്നൊരുക്കിയ ' ഡെസ്പാസിറ്റോ ' എന്ന ഹിറ്റ് ഗാനത്തെ കടത്തിവെട്ടിയാണ് ഏറ്റവും കൂടുതൽ തവണ കണ്ട വീഡിയോകളുടെ ലിസ്റ്റിൽ ഇന്ന് ബേബി ഷാർക് മുന്നിലെത്തിയത്.

ഇപ്പോൾ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സുള്ള വീഡിയോ ഏതാണെന്ന് അറിയേണ്ടേ...? ബേബി ഷാർക്, ഡൂ, ഡൂ, ഡൂ, ഡൂ, ഡൂ, ഡൂ.... ' എന്ന പാട്ടാണ്.. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പാട്ട് കൂടിയാണിത്. 700 കോടിയിലധികം തവണയാണ് ' ബേബി ഷാർക് ' വീഡിയോ ആളുകൾ കണ്ടിരിക്കുന്നത്.

ദക്ഷിണ കൊറിയയിൽ നിന്നാണ് ബേബി ഷാർകിന്റെ ഉത്ഭവം. ഈ പാട്ടിൽ കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഇതിലെ കളർഫുള്ളായ ഡാൻസ് തന്നെയാണ്.

ലൂയിസ് ഫോൻസി, ഡാഡി യാൻകീ എന്നിവർ ചേർന്നൊരുക്കിയ ' ഡെസ്പാസിറ്റോ ' എന്ന ഹിറ്റ് ഗാനത്തെ കടത്തിവെട്ടിയാണ് ഏറ്റവും കൂടുതൽ തവണ കണ്ട വീഡിയോകളുടെ ലിസ്റ്റിൽ ഇന്ന് ബേബി ഷാർക് മുന്നിലെത്തിയത്.

2016 ജൂണിലാണ് ബേബി ഷാർക് ആദ്യമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഈ പാട്ട് ഏറെ ഇഷ്ടപ്പെടുന്നു.

 

 

 

 

PREV
click me!

Recommended Stories

ആരോഗ്യമുള്ള ശരീരത്തിന് ഒരു സ്പർശം: എന്തുകൊണ്ട് ബോഡി മസാജ് ഇന്ന് അനിവാര്യമാകുന്നു?
മരവിപ്പിക്കുന്ന തണുപ്പിൽ ഒരു കുളി; 'ഐസ് ബാത്ത്' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു