Viral Photoshoot : ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞ് തെരുവിലെ ബലൂണ്‍ വില്‍പനക്കാരി

Web Desk   | others
Published : Mar 09, 2022, 03:28 PM IST
Viral Photoshoot : ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞ് തെരുവിലെ ബലൂണ്‍ വില്‍പനക്കാരി

Synopsis

പല തവണ കിസ്ബുവിന്റെ മുഖം ക്യാമറയില്‍ പകര്‍ത്തിയ ശേഷം അര്‍ജുന്‍ ചിത്രങ്ങളെല്ലാം കിസ്ബുവിനെയും അമ്മയെയും കാണിച്ചു. ഇരുവര്‍ക്കും ഫോട്ടോകള്‍ കണ്ടപ്പോള്‍ സന്തോഷമായി. ഇതിന് ശേഷം അര്‍ജുന്‍ തന്നെയാണ് കിസ്ബുവിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) തരംഗമായി പിന്നീട് പ്രശസ്തിയിലേക്ക് എത്തിയ എത്രയോ സാധാരണക്കാരുടെ ( Famous Personalities ) കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരമൊരു കഥയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നത്. ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞൊരു പെണ്‍കുട്ടിയുടെ കഥ. 

തെരുവില്‍ ബലൂണ്‍ വില്‍ക്കുന്ന ജോലിയാണ് കിസ്ബു എന്ന പെണ്‍കുട്ടിക്ക്. അമ്മയോടൊപ്പമാണ് കിസ്ബു കഴിയുന്നത്. കച്ചവടത്തിനും അമ്മ കൂടെയുണ്ട്. ഇക്കഴിഞ്ഞ ജനുവരി 17നാണ് കിസ്ബുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. 

കണ്ണൂരിലെ അണ്ടലൂര്‍ക്കാവ് ഉത്സവത്തില്‍ കച്ചവടത്തിനെത്തിയതായിരുന്നു കിസ്ബുവും കുടുംബവും. ഇതിനിടെ ഉത്സവത്തിനെത്തിയ ഫോട്ടോഗ്രാഫര്‍ അര്‍ജുന്‍ കൃഷ്ണന്‍ കിസ്ബുവിനെ കാണാനിടയാവുകയും അവളുടെ ഫോട്ടോ എടുക്കുകയും ചെയ്തു.

പല തവണ കിസ്ബുവിന്റെ മുഖം ക്യാമറയില്‍ പകര്‍ത്തിയ ശേഷം അര്‍ജുന്‍ ചിത്രങ്ങളെല്ലാം കിസ്ബുവിനെയും അമ്മയെയും കാണിച്ചു. ഇരുവര്‍ക്കും ഫോട്ടോകള്‍ കണ്ടപ്പോള്‍ സന്തോഷമായി. ഇതിന് ശേഷം അര്‍ജുന്‍ തന്നെയാണ് കിസ്ബുവിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

 

 

പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ കിസ്ബവിന്റെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു. അങ്ങനെയാണ് കിസ്ബുവിനെ വച്ച് ഒരു ഫോട്ടോഷൂട്ടെന്ന ആശയത്തിലേക്ക് ഇവര്‍ എത്തുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രമ്യ പ്രജുല്‍ കിസ്ബുവിനെ ഒരുക്കാമെന്നേറ്റു. സംസാരിച്ചുനോക്കിയപ്പോള്‍ അവരുടെ കുടുംബവും ഇതിനോട് സമ്മതം മൂളി. അങ്ങനെ കിസ്ബുവിന്റെ ഫോട്ടോഷൂട്ടും നടന്നു. 

പെഡിക്യൂറും, മാനിക്യൂറും, ഫേഷ്യലും ചെയ്ത് യോജിച്ച മേക്കപ്പും കഴിഞ്ഞപ്പോള്‍ ഒരു പ്രൊഫഷണല്‍ മോഡലിനെ പോലെ മാറിക്കഴിഞ്ഞിരുന്നു കിസ്ബു. ഈ ചിത്രങ്ങളും അര്‍ജുന്‍ തന്നെയാണ് പകര്‍ത്തിയത്. 

 

 

കേരളത്തനിമയുള്ള കോസ്റ്റിയൂമിലായിരുന്നു കിസ്ബുവിന്റെ ഫോട്ടോഷൂട്ട്. വടക്കേ ഇന്ത്യക്കാരിയാണെന്ന് ആരും പറയാത്തവിധം മലയാളിത്തം തുളുമ്പുന്ന 'ലുക്ക്'. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരധി പേരാണ് കിസ്ബുവിന് ആശംസകളും അഭിനന്ദനങ്ങളുമറിയിച്ച് കമന്റുകള്‍ ഇടുന്നത്. പലരും ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

 

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായൊരു സംഭവം കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂലിപ്പണിക്കാരനായ മമ്മിക്ക എന്ന അറുപതുകാരന്റെ മേക്കോവര്‍ ഫോട്ടോകളായിരുന്നു ഇത്തരത്തില്‍ വൈറലായിരുന്നത്. ഷരീക്ക് വയലല്‍ എന്ന ഫോട്ടോഗ്രാഫറായിരുന്നു അന്ന് മമ്മിക്കയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്.

Also Read:- 60ാം വയസില്‍ മോഡലിംഗ്; വൈറലായി മമ്മിക്കായുടെ ഫോട്ടോകള്‍

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ