ലിംഗോദ്ധാരണം മറയ്ക്കാന്‍ പുരുഷന്മാര്‍ക്ക് ഒരു 'നീന്തല്‍ വസ്ത്രം'

Published : Jul 24, 2019, 04:55 PM IST
ലിംഗോദ്ധാരണം മറയ്ക്കാന്‍ പുരുഷന്മാര്‍ക്ക് ഒരു 'നീന്തല്‍ വസ്ത്രം'

Synopsis

പൊതുസ്ഥലങ്ങളില്‍ വെച്ച്  പെട്ടെന്ന് ലിംഗോദ്ധാരണം സംഭവിച്ചാല്‍ പുരുഷന്മാര്‍ എന്തുചെയ്യും? അതിനൊരു പരിഹാരമാണ് ഈ 'നീന്തല്‍ വസ്ത്രം'. നിങ്ങളുടെ  ലിംഗോദ്ധാരണത്തെ മറയ്ക്കാന്‍ പുതിയൊരു വസ്ത്രം വിപണിയില്‍ എത്തിയിരിക്കുകയാണ്.

പൊതുസ്ഥലങ്ങളില്‍ വെച്ച്  പെട്ടെന്ന് ലിംഗോദ്ധാരണം സംഭവിച്ചാല്‍ പുരുഷന്മാര്‍ എന്തുചെയ്യും? അതിനൊരു പരിഹാരമാണ് ഈ 'നീന്തല്‍ വസ്ത്രം'. നിങ്ങളുടെ  ലിംഗോദ്ധാരണത്തെ മറയ്ക്കാന്‍ പുതിയൊരു വസ്ത്രം വിപണിയില്‍ എത്തിയിരിക്കുകയാണ്. പ്രമുഖ പോണ്‍ സൈറ്റായ പോണ്‍ഹബാണ് ഇത്തരമൊരു അടിവസ്ത്രം വിപണിയില്‍ ഇറക്കിയത്.

'ബോണര്‍ലെസ് ബാത്തിങ് സ്യൂട്ട്' (Bonerless Bathing Suit) എന്നാണ് ഇതിന്‍റെ പേര്. ഈ സ്യൂട്ടിന്‍റെ അകത്തുളള ലൈനിങ്ങാണ് ലിംഗോദ്ധാരണത്തിന്  മറ നല്‍കുന്നത്. കുളിക്കുമ്പോള്‍ ഈ സ്യൂട്ട്  ധരിക്കുന്നത് വളരെയധികം നല്ലതാണെന്ന് പോണ്‍ഹബ് അവകാശപ്പെടുന്നു. ബീച്ചില്‍ പോകുമ്പോള്‍ ഇനി ധൈര്യമായി ഇവ ധരിക്കാം എന്നാണ് പോണ്‍ഹബ് പറയുന്നത്.

ഒരു പ്രമോ വീഡിയയോയും സൈറ്റ് പുറത്തുവിട്ടുട്ടുണ്ട്. ബോണര്‍ലെസ് ബാത്തിങ്  സ്യൂട്ട് ധരിച്ച് ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്നവരെയും വീഡിയോയില്‍ കാണാം. www.bonerless.com എന്ന വെബ്സൈറ്റില്‍ ഇവ ലഭ്യമാണ്. 3,428 രൂപയാണ് ഇതിന്‍റെ വില. 


 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ