ചർമ്മ സംരക്ഷണത്തിന് പരീക്ഷിക്കാം ഈ 'ഐസ് ക്യൂബ്' !

By Web TeamFirst Published Jun 24, 2020, 10:53 PM IST
Highlights

പുതിനയിട്ട വെള്ളം ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ശരീരത്തിന് ഉന്മേഷവും ഉണര്‍വുമെല്ലാം ലഭിക്കുവാന്‍ പുതിനയിട്ട വെള്ളം സഹായിക്കുന്നു. 

ദഹനപ്രശ്‌നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. പുതിനയിട്ട വെള്ളം ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ശരീരത്തിന് ഉന്മേഷവും ഉണര്‍വുമെല്ലാം ലഭിക്കുവാന്‍ പുതിനയിട്ട വെള്ളം സഹായിക്കുന്നു. അതേസമയം, ചര്‍മ്മത്തിലെ അലര്‍ജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു ഔഷധം കൂടിയാണ് ഇവ.  

ഐസ് ക്യൂബ് കൊണ്ട് മുഖം വൃത്തിയാക്കാനും ചർമ്മത്തിന് ആശ്വാസം നൽകാനും കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ ഈ ഐസ് ക്യൂബുകൾക്കൊപ്പം പുതിനയില കൂടി ചേര്‍ത്താല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് കൂടുതൽ ഫലം ലഭിക്കുമെന്ന് അറിയാമോ? ധാരാളം ഗുണങ്ങളുള്ളതാണ് ഈ 'പുതിനയില ഐസ് ക്യൂബ്'. 

 

 

ഇതിനായി വെള്ളത്തില്‍ കുറച്ച് പുതിനയിലകള്‍ ഇട്ടതിന് ശേഷം ഐസ് ക്യൂബ് ട്രേയിൽ വച്ച് തണുപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ശേഷം ഈ പുതിനയില ഐസ് ക്യൂബ്  ആവശ്യാനുസരണം എടുത്ത് മുഖത്ത് മസാജ് (ഉരസുക) ചെയ്യാം.  

അറിയാം ഈ പുതിനയില (മിൻറ്റ്) ഐസ് ക്യൂബിന്‍റെ ഗുണങ്ങള്‍... 

ഒന്ന്...

'ആന്‍റിബാക്ടീരിയൽ', 'കൂളിംഗ് പ്രോപ്പർട്ടികൾ' അടങ്ങിയിരിക്കുന്നതിനാൽ ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പുതിനയില. മുഖക്കുരുവിനെ തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും പുതിനയില ഐസ് ക്യൂബ് സഹായിക്കും. ഇതിനായി ഈ ക്യൂബ് 15 മിനിറ്റ്  മുഖത്ത് ഉരസിയതിന് ശേഷം കഴുകി കളയാം.

രണ്ട്...

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് 'ബ്ലാക്‌ഹെഡ്സ്'. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ബ്ലാക്ക് ഹെഡുകള്‍ രൂപപ്പെടുന്നത്. പുതിനയില ക്യൂബ് 20-25  മിനിറ്റ്  മുഖത്ത് ഉരസുന്നത് ഇത്തരം ബ്ലാക്‌ഹെഡ്സ് മാറാന്‍ സഹായിക്കും. ഇത് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ചെയ്യണം. 

മൂന്ന്...

ആന്‍റി ഓക്സിഡന്‍സ് ധാരാളം അടങ്ങിയ പുതിനയില ഐസ് ക്യൂബ് കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് മുഖത്തിന് തിളക്കം ലഭിക്കാന്‍ സഹായിക്കും. 

നാല്... 

കണ്ണിന് താഴെയുള്ള തടിപ്പ്, കറുത്ത പാടുകള്‍ എന്നിവയെ അകറ്റാനും പുതിനയില ഐസ് ക്യൂബ് സഹായിക്കും.  രാവിലെ ഉണരുമ്പോള്‍ തന്നെ പുതിനയില ക്യൂബ് 15 മിനിറ്റ് കണ്ണിന് ചുറ്റും ഉരസണം. ആഴ്ചയില്‍ നാല് -അഞ്ച് ദിവസം വരെ ഇത് ചെയ്യാം. 

 

അഞ്ച്... 

പ്രായാധിക്യ ചർമ്മ ലക്ഷണങ്ങളെ കുറയ്ക്കുന്നതിനൊപ്പം ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറേ നല്ലതാണ്.

Also Read: മുഖത്തെ കറുത്തപാട് അകറ്റാൻ ഒരു കിടിലന്‍ ഫേസ് പാക്ക്...

click me!