ചൂടുകാലത്തെ ചർമ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Web Desk   | Asianet News
Published : Jan 12, 2020, 02:13 PM IST
ചൂടുകാലത്തെ ചർമ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Synopsis

വേനൽക്കാലത്തായാലും മഴക്കാലത്തായാലും ചർമസംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക തന്നെ. പ്രതിദിനം 15 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദാഹം തോന്നുമ്പോൾ മാത്രമല്ല ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം. 

ചൂടുകാലത്ത് ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. വെയിലത്ത് വാടാതിരിക്കാൻ ഇതാ ചില സിംപിൾ ടിപ്സ്...

വെള്ളം കുടിക്കുക...

വേനൽക്കാലത്തായാലും മഴക്കാലത്തായാലും ചർമസംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക തന്നെ. പ്രതിദിനം 15 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദാഹം തോന്നുമ്പോൾ മാത്രമല്ല ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കുപ്പിയിൽ കരുതുക. തണുത്ത വെള്ളവും ശീതള പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം ജലാംശം വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. 

എരിവുള്ള ഭക്ഷണം വേണ്ട...

സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. സ്പൈസി ഫുഡും നേ‌ാൺ വെജും കുറയ്ക്കാം. 

മുഖം ഇടവിട്ട് കഴുകുക...

വേനൽക്കാലത്ത് മണിക്കൂറിൽ ഒരു തവണയെങ്കിലും മുഖം കഴുകയെന്നതാണ് ചർമ സംരക്ഷണത്തിനുള്ള പ്രധാനമാർഗങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെ ആവശ്യമില്ലെങ്കിൽ മേപ്പയ്ക്ക് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ലിപ്സ്റ്റിക്കിനു പകരം ലിപ് ബാം പുരട്ടാം.

കൈയിലു കാലിലും സൺസ്ക്രീൻ ഇടുക...

മുഖത്തോടൊപ്പം കൈയിലും കാലിലും സൺസ്ക്രീൻ ഇടാൻ മറക്കരുത്. വെയിലത്തു നിന്നു വന്നതിനു ശേഷം കാലും കയ്യും അരമണിക്കൂർ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക. കുറച്ചു നിറം കുറയുമെങ്കിലും ഷൂ വേനൽക്കാലത്ത് ഒഴിവാക്കുന്നതായിരിക്കും കാലിന്റെ ആരോഗ്യത്തിനു നല്ലത്.

 


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ