Skin Care : കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, ഇരുണ്ട ചുണ്ടുകൾ; പരീക്ഷിക്കാം ബീറ്റ്റൂട്ട് 'മാജിക്ക്'!

By Web TeamFirst Published Nov 23, 2021, 1:30 PM IST
Highlights

ഇരുമ്പിന്‍റെയും വിറ്റാമിനുകളുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും കലവറയായ ബീറ്റ്റൂട്ട്  മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകള്‍, കരുവാളിപ്പ് തുടങ്ങിയവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും.

ധാരാളം ആരോഗ്യ ​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട് (beetroot). ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും (skin acre) ബീറ്റ്റൂട്ട് ഏറേ സഹായിക്കും. ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിന്‍ സി (vitamin c) ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.  

ഇരുമ്പിന്‍റെയും വിറ്റാമിനുകളുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും കലവറയായ ബീറ്റ്റൂട്ട്  മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകള്‍, കരുവാളിപ്പ് തുടങ്ങിയവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും. 

ചര്‍മ്മ സംരക്ഷണത്തിന് ബീറ്റ്റൂട്ട് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം...

ഒന്ന്...

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. അത്തരക്കാര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ വിദ്യ. ഇതിനായി ആവശ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും. 

രണ്ട്...

ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾ ആണ് മറ്റു ചിലരുടെ പ്രശ്നം. ഇതിനായി ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക. ചുണ്ടുകള്‍ക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ഇത് സഹായിക്കും. ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ ഉരയ്ക്കുന്നതും ഫലം നല്‍കും. 

 

മൂന്ന്...

മുഖത്തെ ചുളിവുകൾ മാറാനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിനായി ഒരു ബീറ്റ്റൂട്ട് അരച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈര്, കുറച്ച് ആല്‍മണ്ട് ഓയിൽ എന്നിവ ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുഖത്തെ ചുളിവുകൾ മാറാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ഇത് സഹായിക്കും. 

നാല്...

മുഖത്തിന് നാച്യുറൽ നിറം ലഭിക്കാനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്റൂട്ടിന്റെ ഒരു കഷ്ണം മുറിച്ചെടുത്ത് ചർമത്തിൽ ഉരയ്ക്കാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകൾ...

click me!