തലമുടി കൊഴിച്ചിലും താരനും തടയാന്‍ സൂര്യകാന്തി എണ്ണ ഇങ്ങനെ ഉപയോഗിക്കാം...

Published : Aug 10, 2023, 01:24 PM IST
 തലമുടി കൊഴിച്ചിലും താരനും തടയാന്‍ സൂര്യകാന്തി എണ്ണ ഇങ്ങനെ ഉപയോഗിക്കാം...

Synopsis

താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും സൂര്യകാന്തി എണ്ണ അഥവാ സൺഫ്‌ളവർ ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. അകാല നരയെ അകറ്റാനും തലമുടിയുടെ അറ്റം പിളരുന്നത് തടയാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും സഹായിക്കാനും സൂര്യകാന്തി എണ്ണ സഹായിക്കും. 

കേശസംബന്ധമായ പ്രശ്നങ്ങൾ പല വിധമാണ്.  താരനും തലമുടി കൊഴിച്ചിലും ആണ് പലരുടെയും പ്രധാന വില്ലന്മാര്‍. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും സൂര്യകാന്തി എണ്ണ അഥവാ സൺഫ്‌ളവർ ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.  അകാല നരയെ അകറ്റാനും തലമുടിയുടെ അറ്റം പിളരുന്നത് തടയാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും സഹായിക്കാനും സൂര്യകാന്തി എണ്ണ സഹായിക്കും. 

സൂര്യകാന്തി വിത്തുകളിൽ നിന്നാണ് സൂര്യകാന്തി എണ്ണ വേർതിരിച്ചെടുക്കുന്നത്. ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്, വിറ്റാമിന്‍ ഇ, ഓലിക് ആസിഡ് തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി എണ്ണ തലമുടിയുടെ അറ്റം പിളരുന്നതിന്‍റെ സാധ്യത കുറയ്ക്കാനും മുടി കൊഴിച്ചിലും കഷണ്ടിയും ഒഴിവാക്കാനും സഹായിക്കും. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ സൂര്യകാന്തി എണ്ണയിൽ ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്.  ഇത് മുടി പൊട്ടുന്നത് തടയുകയും മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യും. താരനെ അകറ്റാനും തലയിലെ ചൊറിച്ചിൽ ഒഴിവാക്കാനും സഹായിക്കുന്ന ധാരാളം ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിലുണ്ട്.

ഇതിനായി സൂര്യകാന്തി എണ്ണ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യാം. രണ്ട് മൂന്ന് ടേബിൾസ്പൂൺ സൂര്യകാന്തി എണ്ണ ചൂടാക്കുക, ശേഷം അത് ഉപയോഗിച്ച് മസാജ് ചെയ്യുന്നതും തലമുടി വളരാന്‍ സഹായിക്കും.  സൂര്യകാന്തി എണ്ണയോടൊപ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് തലമുടിയില്‍ പുരട്ടുന്നതും ഗുണം നല്‍കും. 

Also Read: മുഖത്തെ കറുത്ത പാടുകള്‍ മുതല്‍ ചുളിവുകള്‍ വരെ; ഉരുളക്കിഴങ്ങ് ഇങ്ങനെ ഉപയോഗിക്കൂ...

youtubevideo


 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ