പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായി ഭാമ; വിവാഹനിശ്ചയ ചിത്രങ്ങൾ

Published : Jan 22, 2020, 09:55 AM ISTUpdated : Jan 22, 2020, 10:04 AM IST
പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായി ഭാമ; വിവാഹനിശ്ചയ ചിത്രങ്ങൾ

Synopsis

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് മലയാളത്തിന്‍റെ പ്രിയ  നടി ഭാമ. ഭാമ തന്നെയാണ് അരുണുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്.

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് മലയാളത്തിന്‍റെ പ്രിയ  നടി ഭാമ. ഭാമ തന്നെയാണ് അരുണുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ഭാമ കുറിച്ചു.

 

വിവാഹനിശ്ചയത്തിന് പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു ഭാമ. കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ലെഹങ്ക ഡിസൈന്‍ ചെയ്തത്.

 

 

മിറര്‍ വര്‍ക്കാണ് ഇതിന്‍റെ ഹൈലൈറ്റ് എന്നും അവര്‍ അവകാശപ്പെടുന്നു. 

 

 

 

വ്യവസായിയായ അരുണാണ് ഭാമയുടെ പ്രതിശ്രുത വരന്‍. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. കൊച്ചിയിൽ സ്ഥിരതാമസമായ ഇവർ വർഷങ്ങളായി ദുബായിയിൽ ബിസിനസ് ചെയ്യുന്നു. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണിവര്‍. കൊച്ചി റമദ റിസോട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. 

 

ജനുവരി 30ന് കോട്ടയത്തു വച്ചാകും വിവാഹം. പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും ഭാമ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

 

 

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാളസിനിമയിലേക്കെത്തുന്നത്. രേഖിത എന്ന് പേര് മാറ്റി ലോഹിതദാസ് ആണ് ഭാമ എന്ന പേര് നൽകിയത്.

 

 

അൻപതോളം സിനിമകളിൽ അഭിനയിച്ച ഭാമ കഴിഞ്ഞ ഒരു വർഷമായി ഇടവേളയെടുത്തിരിക്കുകയായിരുന്നു. കന്നഡ, തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള ചിത്രം. 

 

PREV
click me!

Recommended Stories

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എളുപ്പത്തിൽ തിളക്കമുള്ള ചർമ്മം നേടാൻ ഈ വഴികൾ പരീക്ഷിക്കൂ
ഓര്‍മകളിൽ പോലും ലജജ തോന്നുന്ന ചില തിട്ടൂരങ്ങൾ, ചാന്നാറും നങ്ങേലിയും വഴിവെട്ടിയ ഫാഷൻ ചരിത്രം