ആറുമാസം കൊണ്ട് 12 കിലോ കുറച്ച് ബിഗ്ബോസ് താരം ഷെഹ്നാസ് ​ഗിൽ

Published : Sep 20, 2020, 08:33 AM ISTUpdated : Sep 20, 2020, 08:36 AM IST
ആറുമാസം കൊണ്ട് 12 കിലോ കുറച്ച് ബിഗ്ബോസ് താരം ഷെഹ്നാസ് ​ഗിൽ

Synopsis

ആറുമാസം കൊണ്ട് പന്ത്രണ്ട് കിലോയാണ് ഷെഹ്നാസ് കുറച്ചത്. താരത്തിന്‍റെ പുത്തന്‍ ലുക്ക് കണ്ട് ഇപ്പോള്‍ അമ്പരന്നിരിക്കുകയാണ് ആളുകള്‍. 

ബി​ഗ്ബോസ് ഹിന്ദിപതിപ്പിലൂടെ ആരാധകര്‍ക്ക് ഏറേ പ്രിയങ്കരിയായ താരമാണ് ഷെഹ്നാസ് ​ഗിൽ. താരത്തിന്‍റെ പുത്തന്‍ ലുക്ക് കണ്ട് ഇപ്പോള്‍ അമ്പരന്നിരിക്കുകയാണ് ആളുകള്‍. ആറുമാസം കൊണ്ട് പന്ത്രണ്ട് കിലോയാണ് ഷെഹ്നാസ് കുറച്ചത്. 

ബി​ഗ്ബോസ് ഹൗസിനകത്ത് വണ്ണത്തിന്റെ പേരിൽ താൻ കളിയാക്കപ്പെട്ടിരുന്നുവെന്നും ഈ പഞ്ചാബി സുന്ദരി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. അങ്ങനെയാണ് അറുപത്തിയേഴ് കിലോയിൽ നിന്ന് വണ്ണം കുറയ്ക്കാൻ ശ്രമിച്ചത് എന്നും താരം പറയുന്നു. 

 

മാർച്ചിൽ തുടങ്ങിയ പരിശ്രമം  വിജയിച്ചു എന്നും  ഇപ്പോൾ അമ്പത്തിയഞ്ച് കിലോയാണ് തന്റെ ഭാരമെന്നും ഷെഹ്നാസ് പറയുന്നു. ഭക്ഷണത്തിന്റെ അളവു കുറച്ചുകൊണ്ടാണ് ശരീരഭാരം നിയന്ത്രിച്ചത് എന്നും താരം പറയുന്നു. 

 

നോൺവെജ് ഭക്ഷണങ്ങളും ചോക്ലേറ്റുകളും ഐസ്ക്രീമുമൊക്കെ ഉപേക്ഷിക്കുകയും ചെയ്തു. പരിപ്പും ചെറുപയറുമൊക്കെയാണ് ഉച്ചയ്ക്ക് കഴിക്കുന്നതെങ്കിൽ രാത്രിയും അവ തന്നെ കഴിക്കും. പക്ഷേ അളവ് കുറച്ചായിരിക്കും. രണ്ട് റൊട്ടി കഴിക്കാൻ തോന്നിയാൽ ഒരെണ്ണത്തിൽ ഒതുക്കും എന്നും  ഷെഹ്നാസ് പറയുന്നു. വിശപ്പിനെ നിയന്ത്രിക്കുകയാണ് താന്‍ ചെയ്തത് എന്നും ഷെഹ്നാസ് പറയുന്നു. 

 

Also Read:'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ'; വണ്ണം കുറച്ചതിങ്ങനെ; കുറിപ്പുമായി ഡോ. സൗമ്യ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ