കുളിച്ചിട്ട് 22 വർഷമായി, കാരണം തുറന്ന് പറഞ്ഞ് 62കാരൻ

By Web TeamFirst Published Jul 27, 2022, 4:22 PM IST
Highlights

ഭാര്യ മായാദേവി മരണപ്പെട്ട ശേഷം ഇതുവരെയും കുളിച്ചിട്ടില്ലെന്നും റാം പറഞ്ഞു. തനിക്ക് രണ്ട് ആൺകുട്ടികളുണ്ടായിരുന്നുവെന്നും അവരും മരിച്ചു പോയെന്നും റാം പറഞ്ഞു. ഇതുവരെയും തനിക്ക് മറ്റ് അസുഖങ്ങളൊന്നും വന്നിട്ടില്ലെന്നും അയാൾ പറഞ്ഞു. 

ഒരു വ്യക്തി രണ്ടോ മൂന്നോ ദിവസം കുളിക്കാതിരിക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. മാത്രവുമല്ല ശരീരം ദുർഗന്ധം വമിക്കാൻ തുടങ്ങുന്നു. എന്നാൽ 22 വർഷമായി കുളിക്കാത്ത ഒരു വ്യക്തിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. 
അതേ, ബീഹാറിലെ ഗോപാൽഗഞ്ചിലെ 62കാരനായ ധരംദേവ് റാം ആണ് കുളിച്ചിട്ട് 22 വർഷമായതായി തുറന്ന് പറയുന്നത്.

എന്നാൽ, അതിശയകരമെന്ന് പറയട്ടെ അയാളുടെ ശരീരം ദുർഗന്ധം വമിച്ചില്ല. അയാൾക്ക് ഒരിക്കലും അസുഖം വന്നിട്ടില്ല. കഴിഞ്ഞ 22 വർഷമായി മഴ പെയ്തിട്ടില്ലാത്ത ഗോപാൽഗഞ്ച് ജില്ലയിലെ മഞ്ച ബ്ലോക്കിലെ ബൈകുന്ത്പൂർ എന്ന ഗ്രാമത്തിലാണ് ധരംദേവ് റാം താമസിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി സംഘർഷങ്ങൾ, മൃഗങ്ങളെ കശാപ്പ് എന്നിവ അവസാനിപ്പിക്കുന്നത് വരെ കുളിക്കില്ലെന്ന് ധരംദേവ് റാം തീരുമാനമെടുത്തു.

ഭാര്യ മായാദേവി മരണപ്പെട്ട ശേഷം ഇതുവരെയും കുളിച്ചിട്ടില്ലെന്നും റാം പറഞ്ഞു. തനിക്ക് രണ്ട് ആൺകുട്ടികളുണ്ടായിരുന്നുവെന്നും അവരും മരിച്ചു പോയെന്നും റാം പറഞ്ഞു. ഇതുവരെയും തനിക്ക് മറ്റ് അസുഖങ്ങളൊന്നും വന്നിട്ടില്ലെന്നും അയാൾ പറഞ്ഞു. 

പ്രോട്ടീൻ അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്...

ചൂടുവെള്ളത്തിലെ കുളിക്കുള്ള അവിശ്വസനീയ ഗുണം!

പൊതുവേ ചൂടുവെള്ളത്തിൽ കുളിക്കുന്നവർ കുറവാണ്. തണുപ്പുള്ള മേഖലകളിലുള്ളവരോ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളവരോ ആണ് മിക്കവാറും ചൂടുവെള്ളത്തിലെ കുളി തെരഞ്ഞെടുക്കുന്നത്. തണുപ്പിനെ ചെറുക്കുകയെന്നതിനെക്കാൾ മികച്ച, അവിശ്വസനീയമായ ഒരു ഗുണം ചൂടുവെള്ളത്തിലെ കുളിക്ക് ഉണ്ടെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. 

ലണ്ടനിലെ ഒരു യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ ഡോ.ഫാൾനെർ ആണ് ഈ പഠനം നടത്തിയത്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ കലോറികളെ എരിച്ചുകളയാൻ സഹായിക്കുമെന്ന അടിസ്ഥാനപരമായ വസ്തുതയെ മുൻനിർത്തിയാണ് ഡോക്ടർ പഠനം നടത്തിയത്. 

ഒരു സംഘം ആളുകളെ പങ്കെടുപ്പിച്ച്, അവരെക്കൊണ്ട് സൈക്ലിംഗ്, ട്രെഡ് മിൽ വർക്കൗട്ട്, നടത്തം ഇവയെല്ലാം ചെയ്യിച്ചു. എല്ലാം വ്യത്യസ്തമായ ദിവസങ്ങളിൽ ഓരോ മണിക്കൂർ വീതം ചെലവഴിച്ചാണ് ചെയ്യിച്ചത്. ഇതിനെല്ലാം ശേഷം ഒരു ദിവസം ഒരു മണിക്കൂർ നീണ്ട ചൂടുവെള്ളത്തിലെ കുളിയും. 

വർക്കൗട്ടുകളെ തുടർന്ന് ഓരോരുത്തർക്കും ശരീരത്തിലെ എത്ര കലോറി വീതം എരിച്ചുകളയാനായി എന്ന് പരിശോധിച്ചു. തുടർന്ന് ചൂടുവെള്ളത്തിലെ കുളിക്ക് എത്ര കലോറിയെ കളയാൻ കഴിഞ്ഞുവെന്നും പരിശോധിച്ചു. വർക്കൗട്ടുകൾ തന്നെയാണ് കൂടുതൽ കലോറികൾ ഇല്ലാതാക്കാൻ സഹായകമായി കണ്ടെത്തിയത്. 

എന്നാൽ ഒരു മണിക്കൂറോളം 'ഹോട്ട് വാട്ടർ ബാത്ത്' നടത്തിയവരിൽ അരമണിക്കൂർ നടക്കുന്നതിന് സമാനമായി കലോറികൾ എരിച്ചുകളായാനായെന്നും പഠനം കണ്ടെത്തി. അതായത് 30 മിനുറ്റ് നേരത്തെ നടത്തത്തിന് പകരം ചൂടുവെള്ളത്തിലെ ഒരു കുളി മതിയാകുമെന്ന്. 

പ്രീമെൻസ്ട്രൽ സിൻഡ്രോം; ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

 

click me!