Giant Tortoise : ഭീമൻ ആമ 105ാം വയസിൽ ചത്തു

Web Desk   | Asianet News
Published : Apr 15, 2022, 06:47 PM ISTUpdated : Apr 15, 2022, 07:17 PM IST
Giant Tortoise :  ഭീമൻ ആമ 105ാം വയസിൽ ചത്തു

Synopsis

കാഴ്ചക്കാർക്ക് ഡാർവിൻ എപ്പോഴും അതിശയമായിരുന്നു. അവന്റെ കുസൃതികൾ കാണാൻ വന്ന ആളുകൾ തന്നെ വീണ്ടും വീണ്ടും  മൃഗശാലയിലെത്താറുണ്ടെന്നും അധികൃതർ പറഞ്ഞു.

ബ്ലാക്ക്‌പൂൾ മൃഗശാലയിൽ 105 വയസ് ഉണ്ടായിരുന്ന ഭീമൻ ആമ  (giant tortoise) ചത്തു. ഡാർവിൻ ആൽഡബ്ര എന്ന ഭീമൻ ആമ ലോകത്തോട് വിട പറഞ്ഞതിൽ അങ്ങേയറ്റം ദുഃഖിതരാണെന്നും മൃ​ഗശാല ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലാക്ക്‌പൂൾ മൃ​ഗശാല തുറന്ന അന്ന് മുതൽ ഡാർവിൻ ഇവിടെ ഉണ്ടായിരുന്നു. 

ആരോഗ്യനില വഷളാകുന്നതിന് മുമ്പ് കാലിന് അസുഖം ബാധിച്ച് വിദഗ്ധ ചികിത്സയിലായിരുന്നുവെന്ന് ഡാർവിൻ എന്നും മൃഗശാല അധികൃതർ പറഞ്ഞു. വിവിധ മൃ​ഗ ഡോക്ടർമാർ ഡാർവിനെ പരിശോധിച്ചു. കാഴ്ചക്കാർക്ക് ഡാർവിൻ എപ്പോഴും അതിശയമായിരുന്നു.

അവന്റെ കുസൃതികൾ കാണാൻ ആളുകൾ വീണ്ടും വീണ്ടും മൃഗശാലയിലെത്താറുണ്ടെന്നും അധികൃതർ പറഞ്ഞു. സീഷെൽസിലെ അൽഡാബ്ര അറ്റോളിൽ നിന്നുള്ള  ഈ ഇനം ആമകൾ ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മൃഗങ്ങളിൽ ഒന്നാണ്. 1972ൽ മൃഗശാല തുറന്ന അന്ന് മുതൽ ഡാർവിൻ വളരെ ജനപ്രിയനായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ