പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ്; കാണാം വീഡിയോ

Web Desk   | others
Published : Oct 04, 2021, 02:50 PM IST
പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ്; കാണാം വീഡിയോ

Synopsis

വര്‍ഷങ്ങളോളം ലോറിയല്‍ പാരീസ് ബ്രാന്‍ഡിന്റെ അംബാസിഡറായിരുന്നു ഐശ്വര്യ. ഇപ്പോള്‍ വീണ്ടും ഇതേ ബ്രാന്‍ഡിന് വേണ്ടി നാല്‍പത്തിയേഴാം വയസില്‍ വേദിയിലെത്തിയിരിക്കുകയാണ് താരം

പാരീസ് ഫാഷന്‍ വീക്കില്‍ ( Pris Fashion Week ) വെട്ടിത്തിളങ്ങി ബോളിവുഡിന്റെ പ്രിയ താരം ഐശ്വര്യ റായ് ( Aishwarya Rai ) . മോഡലുകളും നടിമാരും ഗായകരുമടക്കം സമ്പന്നമായ വേദിയിലാണ് ഐശ്വര്യയും തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയയായത്. 

വര്‍ഷങ്ങളോളം ലോറിയല്‍ പാരീസ് ബ്രാന്‍ഡിന്റെ അംബാസിഡറായിരുന്നു ഐശ്വര്യ. ഇപ്പോള്‍ വീണ്ടും ഇതേ ബ്രാന്‍ഡിന് വേണ്ടി നാല്‍പത്തിയേഴാം വയസില്‍ വേദിയിലെത്തിയിരിക്കുകയാണ് താരം. 

വെളുത്ത നിറത്തിലുള്ള മുഴുനീള ഗൗണായിരുന്നു ഐശ്വര്യയുടെ വേഷം. കാര്യമായി മറ്റ് ആക്‌സസറികളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. വസ്ത്രത്തിന് കോണ്‍ട്രാസ്റ്റ് ലുക്ക് നല്‍കുന്നതിന് ബ്രൈറ്റ് റെഡ് നിറത്തിലുള്ള ലിപ് കളറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം തന്നെ സ്‌മോക്ക്ഡ് ലുക്കോട് കൂടിയ ഐ മേക്കപ്പ്. 

ബ്രിട്ടീഷ് താരമായ ഹെലന്‍ മിറെന്‍, ഗായികയും നടിയുമായ കാമില കാബെല്ലോ, ഓസ്‌ട്രേലിയന്‍ താരം കാതെറിന്‍ ലാംഗ്‌ഫോര്ഡ്, നടി നവോമി കിംഗ്, ഹോളിവുഡ് താരം ആംബെര്‍ ഹേര്‍ഡ്, ഗെയിം ഓഫ് തോണ്‍സ് താരം നികോളാസ് വാള്‍ഡേ എന്നിവര്‍ക്കൊപ്പമാണ് ഐശ്വര്യ വേദി പങ്കിട്ടത്. 

നാല്‍പത്തിയേഴാം വയസിലും ചെറുപ്പം പ്രതിഫലിപ്പിക്കാന്‍ ഐശ്വര്യക്ക് കഴിയുന്നു എന്നത് തന്നെയാണ് ഇതില്‍ ഏറ്റവും വലിയ പ്രത്യേകത. നടി എന്നതിന് പുറമെ ഫാഷന്‍ വേദികളിലെ മങ്ങാത്ത താരം എന്നുതന്നെ പൂര്‍ണമായി വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ലോറിയല്‍ പാരീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

വീഡിയോ കാണാം...

 

 

Also Read:- കോഴിക്കാലിന് സമാനമായ ചെരിപ്പ്, പുഴുവിനെപ്പോലുള്ള വസ്ത്രം; വെെറലായി ദോജാ കാറ്റിന്റെ പുതിയ ലുക്ക്

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'