Megalodon Shark Tooth : ഇത് എന്തിന്റെ പല്ലാണെന്ന് മനസിലായോ? ആറ് വയസുകാരന് ബീച്ചിൽ നിന്നും കിട്ടിയത്...

Web Desk   | Asianet News
Published : May 10, 2022, 01:11 PM ISTUpdated : May 10, 2022, 01:20 PM IST
Megalodon Shark Tooth :  ഇത് എന്തിന്റെ പല്ലാണെന്ന് മനസിലായോ? ആറ് വയസുകാരന് ബീച്ചിൽ നിന്നും കിട്ടിയത്...

Synopsis

വംശനാശം സംഭവിച്ച ഭീമാകാരമായ സ്രാവായ മെഗലോഡോണിന്റെ പല്ലാണ് ഇതെന്ന് സ്ഥിരീകരിച്ചതായി വിദഗ്ധനായ പ്രൊഫ ബെൻ ഗാരോഡ് പറഞ്ഞു. 

20 ദശലക്ഷം വർഷം വരെ പഴക്കമുള്ള മെഗലോഡോൺ സ്രാവിന്റെ പല്ല് (megalodon shark tooth) കണ്ടെത്തി.  സാമി ഷെൽട്ടൺ എന്ന ആറ് വയസുകാരൻ സഫോക്കിലെ ബാവ്‌ഡ്‌സി ബീച്ചിൽ കടൽത്തീരത്ത് കളിക്കുന്നതിനിടെയാണ് സ്രാവിന്റെ ഇത്രയും വർഷം പഴക്കമുള്ള പല്ല് കണ്ടെത്തിയത്. പല്ലിന് 10 സെന്റിമീറ്റർ നീളമുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്തു.

വംശനാശം സംഭവിച്ച ഭീമാകാരമായ സ്രാവായ മെഗലോഡോണിന്റെ പല്ലാണ് ഇതെന്ന് സ്ഥിരീകരിച്ചതായി വിദഗ്ധനായ പ്രൊഫ ബെൻ ഗാരോഡ് പറഞ്ഞു. ഇതുവരെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും വലിയ സ്രാവാണ് megalodon. കടൽത്തീരത്ത് സ്രാവിന്റെ പല്ലുകളുടെ ശകലങ്ങൾ കണ്ടപ്പോൾ മകൻ വളരെ ആവേശഭരിതനായി. മകൻ അതും കയ്യിൽ പിടിച്ചതാണ് ഉറങ്ങിയതെന്ന് സാമി ഷെൽട്ടിന്റെ അച്ഛൻ പീറ്റർ ഷെൽട്ടൺ പറഞ്ഞു. മണ്ണിൽ മൂടിയ നിലയിലായിരുന്നു പല്ലെന്നും അദ്ദേഹം പറഞ്ഞു.

പല്ലിന്റെ ഫോട്ടോഗ്രാഫുകൾ നോർവിച്ചിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ബ്രോഡ്കാസ്റ്ററും പരിണാമ ജീവശാസ്ത്രജ്ഞനുമായ പ്രൊഫ. ബെൻ ഗരോഡ് അയച്ചു കൊടുത്തു. മെഗലോഡോണിന് 18 മീറ്റർ (60 അടി) വരെ നീളത്തിൽ വളരാനാകും. 60 ടൺ വരെ ഭാരമുണ്ടാകാമെന്നും പ്രൊഫ. ഗരോഡ് പറഞ്ഞു.

തീരത്ത് കണ്ടെത്തിയത് വിചിത്ര പ്രേത സ്രാവ്; അമ്പരന്ന് ഗവേഷകർ

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ