ഏഴ് സെക്കന്‍റ് കൊണ്ട് 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡുമായി യുവാവ്

By Web TeamFirst Published Nov 19, 2021, 10:12 PM IST
Highlights

കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മാസ്ക്കുകൾ ധരിച്ച് റെക്കോർഡ് സ്വന്തമായിരിക്കുകയാണ് ഒരു യുവാവ്. വെറും ഏഴ് സെക്കന്‍റ് കൊണ്ട് ഏറ്റവും കൂടുതൽ മാസ്ക്കുകൾ ധരിച്ചാണ് യുവാവ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

ലോകത്തെ ബാധിച്ച വലിയ മഹാമാരിയായ കൊവിഡിന്‍റെ ( Covid 19 ) പ്രതിരോധമാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് മാസ്‌ക് ( Mask )  ധരിക്കുക എന്നത്. മാസ്‌ക് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. 

വീടിന് പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല, വീടിനുള്ളില്‍ പോലും മാസ്‌ക് മുഖ്യം. കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിൽ മാസ്കുകൾ നിർണായക പങ്ക് വഹിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെയും അഭിപ്രായം. ആദ്യം ഒരു മാസ്‌ക് ധരിക്കാനായിരുന്നു നിർദ്ദേശമെങ്കിൽ, പിന്നീട് അത് ഡബിൾ മാസ്‌ക്കിലെത്തി. എന്തായാലും ഇതോടെ മാസ്കിന്‍റെ വിപണിയും കൂടി. വസ്ത്രത്തിന് ചേരുന്ന മാസ്കും വില കൂടിയ  മാസ്ക്കുകൾ സ്വര്‍ണം പൂശിയ മാസ്കുമൊക്കെ നാം ഇന്ന് കാണുന്നുണ്ട്. 

ഇപ്പോഴിതാ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മാസ്ക്കുകൾ ധരിച്ച് റെക്കോർഡ് സ്വന്തമായിരിക്കുകയാണ് ഒരു യുവാവ്. വെറും ഏഴ് സെക്കന്‍റ് കൊണ്ട് ഏറ്റവും കൂടുതൽ മാസ്ക്കുകൾ ധരിച്ചാണ് യുവാവ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ജോർജ്ജ് പീൽ എന്ന യുവാവാണ് 7.35 സെക്കന്‍റിനുള്ളില്‍ 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ജോര്‍ജിന്‍റെ വീഡിയോ പ്രചരിക്കുന്നത്.   

 

ഒന്നിനു പിറകെ ഒന്നായി 10 മാസ്ക്കുകൾ ധരിക്കുന്ന ജോര്‍ജിനെ ആണ് വീഡിയോയില്‍ കാണുന്നത്. വളരെ വേഗത്തിൽ മാസ്ക്കുകൾ ധരിച്ചാണ് ജോർജ്ജ് റെക്കോര്‍ഡ് നേടിയത്. "10 സർജിക്കൽ മാസ്ക്കുകള്‍ ധരിക്കാൻ വേണ്ട ഏറ്റവും വേഗതയേറിയ സമയം" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.  

Also Read: ഏഴടി ഏഴിഞ്ച്, ലോകത്തിലെ ഏറ്റവും വലിയ ഉയരക്കാരി ഈ തുര്‍ക്കി യുവതി
  

click me!