രാത്രിയില്‍ മുടി പിന്നിയിടുന്നത് മുടി വളരാന്‍ സഹായിക്കുമോ?

By Web TeamFirst Published Apr 3, 2020, 11:19 PM IST
Highlights

ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ ഈ കേട്ടുകേള്‍വി അനുസരിച്ച് മുടി പിന്നിയിട്ട് കിടക്കുന്നത് പതിവാക്കി കാണാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് മുടിയുടെ വളര്‍ച്ചയെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കുമോ? ഡോര്‍മറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ.സ്രവ്യ തിപിണേണി പറയുന്നത് ശ്രദ്ധിക്കൂ

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും നമ്മള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇവയില്‍ ചിലത് സത്യമാകാറുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത്തരം പ്രചാരണങ്ങളില്‍ വലിയ കഴമ്പുണ്ടാകാറുമില്ല. ഇത്തരത്തില്‍ ഒരുപാട് പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യമാണ്, രാത്രിയില്‍ മുടി പിന്നിയിട്ട് കിടന്നാല്‍ മുടി വളരുമെന്നത്. 

ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ ഈ കേട്ടുകേള്‍വി അനുസരിച്ച് മുടി പിന്നിയിട്ട് കിടക്കുന്നത് പതിവാക്കി കാണാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് മുടിയുടെ വളര്‍ച്ചയെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കുമോ? ഡോര്‍മറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ.സ്രവ്യ തിപിണേണി പറയുന്നത് ശ്രദ്ധിക്കൂ.

'ഇപ്പറയുന്ന വാദം അക്ഷരാര്‍ത്ഥത്തില്‍ ഒരു മിത്താണ്. അതായത് ഇതില്‍ കഴമ്പില്ലെന്ന് സാരം. ഇന്ത്യയിലാണെങ്കില്‍ ചെറുപ്പം മുതല്‍ തന്നെ പെണ്‍കുട്ടികളുടെ മുടി ഇത്തരത്തില്‍ പിന്നിയിട്ട് നല്‍കാറുണ്ട്. ഇങ്ങനെയെല്ലാം ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിലുമായി വരുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്...' ഡോ.സ്രവ്യ പറയുന്നു. 

എന്നാല്‍ മുടി പിന്നിയിടുന്നത് കൊണ്ട് മറ്റ് ചില പ്രയോജനങ്ങളുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. ഇതില്‍ പ്രധാനം രാത്രിയില്‍ കിടക്കുമ്പോള്‍ തലയിണയിലോ മറ്റോ മുടി ഉരയുന്നത് മുടി പൊട്ടിപ്പോകാന്‍ വലിയ തോതില്‍ കാരണമാകും. ഈ പ്രശ്‌നമൊഴിവാക്കാന്‍ ഒരു പരിധി വരെ പിന്നിയിടുന്നത് സഹായിക്കും. 

അതുപോലെ തന്നെ മുടി കെട്ടുപിണയുന്നതും അതുവഴി 'റഫ്' ആയി മുടി ചീകുന്നതും ഒഴിവാക്കാന്‍ പിന്നിയിടുന്നത് സഹായിക്കും. മറ്റൊരു ഗുണമെന്തെന്നാല്‍ ഫാന്‍ ഓണ്‍ ചെയ്ത് കിടക്കുമ്പോള്‍ മുടിയിലെ ഈര്‍പ്പം നല്ലതോതില്‍ വറ്റിപ്പോകും. മുടി പിന്നിയിട്ടാണ് കിടക്കുന്നതെങ്കില്‍ ഈ പ്രശ്‌നം ചെറിയ രീതിയിലെങ്കിലും കുറയ്ക്കാനാകും.

click me!